ഉലകനായകന് അറുപത്തിയെട്ടാം ജന്മദിനം!! ആശംസകളോടെ സിനിമാലോകം.. | Birthday Celebration Video Of Actor Kamal Hasan Went Viral.

Birthday Celebration Video Of Actor Kamal Hasan Went Viral : തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച നടനാണ് കമലഹാസൻ. ഇന്ത്യൻ സിനിമയിലെ തന്നെ വിസമയങ്ങളിൽ ഒന്നാണ് നടൻ എന്ന് സിനിമാലോകം അംഗീകരിക്കുന്ന യാഥാർഥ്യമാണ്. ഉലകനായകൻ എന്ന് അറിയപ്പെടുന്ന നടൻ, ലോകസിനിമയിലെ തന്നെ അറിയപ്പെടുന്ന പ്രമുഖരിൽ ഒരാൾ ആണ്. നടനായും, വില്ലനായും, ഗായകനായും, നിർമാതാവ് ആയും, ഒക്കെ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട് താരം. സിനിമയുടെ വളർച്ചക്കൊപ്പം ഉയരങ്ങളിലേക്ക് ആണ് നടൻ സഞ്ചരിച്ചത്. പകരം വെക്കാൻ ഇല്ലാത്ത അഭിനയ മികവാണ് നടനെ സിനിമയുടെ തലപ്പത്ത് നിലനിർത്തുന്നത്.

   

ഇപ്പോൾ 68 ന്റെ നിറവിൽ ആണ് താരം. കഴിഞ്ഞദിവസം നടൻ കമലഹാസന്റെ അറുപതിയെട്ടാം ജന്മദിനം ആയിരുന്നു. താരത്തിന് പിറന്നാൾ ആശംസകളുമായ് സിനിമ ലോകം ഒന്നടങ്കം എത്തുകയായിരുന്നു. നടന്റെ ജന്മദിനാഘോഷം അതിഗംഭീരമായി ആണ് ആഘോഷിച്ചത്. പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിനിടയിൽ ആണ് നടൻ. ഫിലിം സിറ്റിയിൽ വച്ച് നടന് കിടിലൻ സർപ്രൈസ് ആണ് സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയത്.

ഇതിന്റെ ചിത്രങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. സിനിമാ ലോകത്തെ പ്രമുഖരും നടൻ ആശംസകൾ നേർന്നുകൊണ്ട് എത്തുകയാണ്. മോഹൻലാൽ, മമ്മൂട്ടി, തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളും ഉലകനായകന് ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റ്‌ പങ്കുവെച്ചു. ബാലതാരം ആയി ആണ് നടൻ സിനിമയിലേക്ക് എത്തിയത്.

മലയാള സിനിമയിലൂടെ ആണ് നടൻ അഭിനയലോകത്തേക്ക് എത്തിയത് എന്നതിൽ നമ്മുക്കും അഭിമാനിക്കാം. ഇന്ന് ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് കമല ഹാസൻ. നാലു ദേശീയ പുരസ്കാരങ്ങളും, മറ്റ് നിരവധി അംഗീകാരങ്ങളും നടനെ തേടി എത്തി. രാജ്യം പത്മശ്രീ നൽകിയും നടനെ ആദരിച്ചിരുന്നു. ഇപ്പോൾ ഈ മഹാ നടന് ജന്മദിനാശംസകൾ നേരുകയാണ് സിനിമാലോകം.

 

View this post on Instagram

 

A post shared by Amritharam (@amritha.ram)

Leave a Reply

Your email address will not be published. Required fields are marked *