സഹോദരിയുടെ വിവാഹനിശ്ചയത്തിന് പങ്കെടുക്കാൻ ഓടിയെത്തി അമാൽ!! കല്യാണപെണ്ണിനെ വെല്ലുന്ന ലുക്കുമായി താരപത്നി.. | Amaal Salmaan In Gorgeous Look.

Amaal Salmaan In Gorgeous Look : മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുൽഖർ സൽമാൻ. നടന്റെ ഭാര്യ അമാലിനെയും ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചു ഉറപ്പിച്ച വിവാഹം ആയിരുന്നു. എങ്കിലും അമാലിനെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു ദുൽഖർ സൽമാൻ. ഇരുവരുടെയും കണ്ടുമുട്ടലും തുടർന്ന് എങ്ങനെ ആ സൗഹൃദം വിവാഹത്തിലേക്ക് എത്തിയെന്നും ദുൽഖർ പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. താരപത്നി എന്നത് കൊണ്ട് മാത്രമല്ല, അല്ലാതെയും അമാൽ ഏവർക്കും പ്രിയങ്കരിയായി മാറുകയായിരുന്നു.

   

എപ്പോഴും വളരെ പുഞ്ചിരിച്ച മുഖത്തോടെയുള്ള അമാലിനെ ദുൽഖറിന്റെ ഒപ്പം കാണാൻ കഴിയാറുണ്ട്. ഇപ്പോൾ അമാലിന്റെ പുതിയ ചിത്രങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്. ദുൽഖറിന്റെ കസിൻ സഹോദരി സുറുമിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അമാൽ. ദുൽഖറിന്റെയും കുടുംബത്തിന്റെയും ഒപ്പമാണ് അമാൽ എത്തിയത്. നീല നിറത്തിൽ ഉള്ള മനോഹരമായ അനാർക്കലി ധരിച്ചാണ് അമാൽ എത്തിയത്.

കഴുത്തിൽ വലിയ ഡയമണ്ട് നെക്‌ളേസ്‌ ധരിച്ച് അതീവ സുന്ദരിയായി ആണ് അമാൽ എത്തിയത്. താരത്തിന്റെ ഈ ലുക്ക്‌ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ഓരോ ദിവസവും കഴിയും തോറും അമാലിന് സൗന്ദര്യം കൂടി വരികയാണ് എന്നാണ് ആരാധകർ പറയുന്നത്. വിവാഹ നിശ്ചയ വേദിയിലെ ഏവരുടെയും ശ്രദ്ധ നേടുകയായിരുന്നു അമാൽ. അമാലിന്റെ മനോഹരമായ ഈ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് കമന്റ്‌ ചെയ്തത്.

നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങൾ വൈറൽ ആവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ല അമാൽ. പൊതുവേദികളിലും അമാൽ പങ്കെടുക്കാറില്ല. അതുകൊണ്ടുതന്നെ വല്ലപ്പോഴും ആണ് അമാലിനെ ആരാധകർക്ക് കാണാൻ കഴിയുക. ആർക്കിടെക്ടർ ആണ് അമാൽ സൽമാൻ. ഇപ്പോൾ അമാലിന്റെ ഏറ്റവും പുതിയ ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *