യാതൊരു താര ജാഡയും ഇല്ലാതെ ആശുപത്രി തറയിൽ ഇരുന്ന് സുഹൃത്തുക്കൾക്കൊപ്പം പൊട്ടിച്ചിരിച്ച് നടൻ ജയസൂര്യ. | Actor Jayasuriya Sat On The Hospital Floor.

Actor Jayasuriya Sat On The Hospital Floor : മലയാളികൾ ഏറെ സ്നേഹത്തോടെ ഏറ്റെടുത്ത താരമാണ് നടൻ ജയസൂര്യ. അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എന്ന നിലകളിൽ പ്രശസ്തനായ കലാകാരൻ കൂടിയാണ്. താരം ആദ്യമായി വെള്ളിത്തിരയിലേക്ക് കടന്നുന്നത് 2001ൽ പുറത്തിറങ്ങിയ അപരന്മാർ നഗരത്തിൽ എന്ന ചിത്രത്തിൽ ചെറിയ വേഷം കുറിച്ചുകൊണ്ടായിരുന്നു. പിന്നീട് വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന ചിത്രത്തിൽ നായികനായി അരങ്ങേറുകയും ചെയ്തു. നിരവധി ഹാസ്യ വേഷങ്ങളിലൂടെയും നായകൻ കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ ഒരാളുകൂടിയാണ്.

   

സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരത്തിനുള്ളിലാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി നിറഞ്ഞുകവിയുന്നത് അതിമനോഹരമായ താരത്തിന്റെ ഒരു വീഡിയോയാണ്. യാതൊരു താര ജാഡയും ഇല്ലാതെ ആശുപത്രി തറയിൽ ഇരുന്നുകൊണ്ട് സുഹൃത്തുക്കൾക്കൊപ്പം കുശലം പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുകയാണ് താരം. തറയിലിരുന്ന് ഫോണിൽ വീഡിയോ കൊണ്ട് ചിരിക്കുന്ന ജയസൂര്യയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്.

മൂന്ന് നാല് ദിവസങ്ങൾക്ക് മുമ്പായിരുന്നു ജയസൂര്യയുടെ പിറന്നാൾ. സിനിമ മേഖലയിൽനിന്ന് നിരവധി ആരാധകർ തന്നെയായിരുന്നു ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് രംഗതെത്തിയിരുന്നത്. അകൂട്ടത്തിൽ മിഥുൻ മോഹൻദാസ് എന്ന ക്യാമറമാൻ പങ്കുവെച്ച വീഡിയോയാണ് ഏറ്റവും അധികം വൈറലായി മാറിയിരിക്കുന്നത്. നിലത്തിരുന്ന് ഒരു സാധാരണ ആളുകളെ പോലെ ആശുപത്രി തറയിൽ ഇരുന്നു ഫോണിൽ വീഡിയോ കണ്ട് സുഹൃത്തുക്കളോടൊപ്പം പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. സ്ഥലവും താനൊരു താരമാണ് എന്നുമെല്ലാം മറന്ന് കൂട്ടുകാർക്കൊപ്പം ഉറക്കെ പൊട്ടിച്ചിരിക്കുകയും തമാശകൾ പറയുകയും ചെയ്യുന്ന ജയസൂര്യയാണ് ആരാധകർ ഇരു കൈകളും നീട്ടി ഏറ്റെടുത്തിരിക്കുന്നത്.

ഇത്രയും വലിയ താരമായിട്ടും ഇപ്പോഴും ആശുപത്രി തറയിൽ ഇരിക്കുവാൻ തോന്നിയ താരത്തിന്റെ മനസാണ് ആരാധകർ ഏറെ ഇഷ്ടപ്പെടുന്നത്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ ലാലും നടനും നിർമ്മാതാവും വിജയ് ബാബു ജയസൂര്യയും ചേർന്ന് ഫോണിൽ ഒരു വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ലാലു വിജയ് ബാബുവും തറയിൽ ഇരിക്കാതെ കസാരയിൽ ഇരിക്കുമ്പോൾ. ജയസൂര്യ തറയിൽ ഇരുന്നുകൊണ്ടാണ് വീഡിയോ കണ്ട് ആസ്വദിച്ച് ചിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് വീഡിയോക്ക് താഴെ കടന്നുവരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *