എല്ലാം ഒരു സ്വപ്നം പോലെയുണ്ട്… മറക്കുവാൻ സാധ്യമാകാത്ത ഓർമ്മകൾ സമ്മാനിച്ച പിറന്നാൾ ദിവസം ആരാധകരുമായി പങ്കുവെച്ച് സോണിയ. | Shrisweth Birthday Function.

Shrisweth Birthday Function : മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട പരമ്പരയാണ് മൗന രാഗം. പരമ്പരയിൽ താരങ്ങളായി തിളങ്ങുന്നത് നലീഫ്, ഐശ്വര്യ റംസായ് എന്നിവരാണ്. ഐശ്വര്യ കല്യാണി എന്ന കഥാപാത്രത്തിലും കിരൺ എന്ന നായിക വേഷത്തിലാണ് നലീഫ കടന്നുവന്നത്. പരമ്പരയിൽ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ താരങ്ങളാണ് സോണിയയും വിക്രമാദിത്യനും. സോണിയയായാണ് ശ്രീശ മഹാലക്ഷ്മി പരമ്പരയിൽ അഭിനയിക്കുന്നത്. താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന ശ്രീശ്വതയുടെ പിറന്നാൾ ആഘോഷങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

   

സന്തോഷത്തോടെയാണ് ആരാധകർ ഇരു കൈകളും നീട്ടിക്കൊണ്ട് ശ്രീശ്വതയുടെ പിറന്നാൾ ആഘോഷം ഏറ്റെടുത്തത്. അഭിനയത്തോടൊപ്പം തന്നെ മോഡൽ രംഗത്തും വളരെയേറെ കഴിവ് തെളിയിച്ച ഒരാളും കൂടിയാണ് ശ്രീശ്വത. കുടുബത്തോട് ഒത്തുചേർന്ന്  താരത്തിന്റെ പിറന്നാളാഘോഷത്തിന്റെ സന്തോഷം ചിത്രത്തിൽ കാണുവാൻ സാധിക്കും. വീട് മുഴുവൻ ബലൂണുകൾ കൊണ്ടും പൂമ്പാറ്റകൾ കൊണ്ടും നിറച്ച് ഗംഭീരമായി തന്നെയായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്.

എന്റെ പിറന്നാളിന് എല്ലാം മനോഹരമാക്കുന്നതും എനിക്ക് സർപ്രൈസ് നൽകുന്നതും എന്റെ അമ്മയാണ് എന്നും. ബെസ്റ്റ് ഫ്രണ്ട് എന്റെ അമ്മയാണ് എന്നാന്നണ് താരം സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. വൈലറ്റ് നിറമുള്ള ചുരിദാറിൽ അതീവ സുന്ദരിയായാണ് താരം പിറന്നാൾ ദിവസത്തിൽ പ്രത്യക്ഷപ്പെട്ടത്. കുടുംബത്തോടൊപ്പം പിറന്നാളാഘോഷിക്കുകയും കേക്ക് മുറിച്ച് പരസ്പരം മധുരം പങ്കിടുകയും ചെയ്ത് ആഘോഷമാക്കി മാറ്റുകയായിരുന്നു പിറന്നാൾ.

കുടുംബം ഒന്നിച്ചുള്ള പിറന്നാളാഘോഷം ചിത്രങ്ങവും കേക്ക് മുറിക്കുന്ന ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. മൗനരാഗം പരമ്പരയിലൂടെ ഊമ്മയായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ പിറന്നാൾ ആഘോഷം ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.അനേകം ആരാധകരാണ് താരം പങ്കുവെച്ച് ചിത്രം കണ്ട് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കടന്നു എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *