ഗോൾഡൻ വിസ സ്വന്തമാക്കി നടൻ വിക്രം!! വേദിയിൽ താരത്തിനൊപ്പം ഷംനയും.. വൈറലായി വീഡിയോ.. | Actor Vikram Receives Golden Visa With Shamna Kasim.

Actor Vikram Receives Golden Visa With Shamna Kasim : തമിഴ് സിനിമയിലെ പ്രശസ്ത നടനാണ് വിക്രം. തമിഴ് മക്കളുടെ മാത്രമല്ല മലയാളികളുടെയും പ്രിയപ്പെട്ട നടനാണ് ചിയാൻ വിക്രം. അന്യൻ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു വിക്രം. നടന്റെ എല്ലാ വിശേഷങ്ങളും വേഗം വാർത്താപ്രാധാന്യം നേടുന്നവയാണ്. ഇപ്പോൾ നടന്റെ ഒരു പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. യുഎഇ യുടെ ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുകയാണ് നടൻ വിക്രം. യുഎഇയുടെ ഗോൾഡൻ വിസ സ്വന്തമാക്കാൻ ദുബായിലേക്ക് നേരിട്ട് എത്തുകയായിരുന്നു വിക്രം.

   

ഗംഭീര വരവേൽപ്പാണ് നടന് നൽകിയത്. ചെണ്ടമേളത്തിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെയാണ് നടനെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വീഡിയോയിൽ വിക്രമിനൊപ്പം നടി ഷംന കാസിമും ഉണ്ടായിരുന്നു. ഷംന തന്നെയാണ് വിക്രമിന് ഗോൾഡൻ വിസ ലഭിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

നടിയുടെ ഭർത്താവ് ഷാനിദിന്റെ ഉടമസ്ഥതയിലുള്ള ജെബിഎസ് എന്ന ഗവണ്മെന്റ് സർവീസ് സ്ഥാപനം വഴിയാണ് വിക്രമിന് ഗോൾഡൻ വിസ ലഭിച്ചത്. ഈ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ നിരവധി ആരാധകർ ആണ് കമന്റ് ചെയ്തത്. യു എ ഇ ഗവണ്മെന്റ് സിനിമ കലാ രംഗത്ത് ശോഭിക്കുന്ന താരങ്ങൾക്കാണ് ഗോൾഡൻ വിസ നൽകുന്നത്. പത്ത് വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.

നിരവധി താരങ്ങൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭിച്ചു കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, ടോവിനോ, എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചു കഴിഞ്ഞു. ഇപ്പോൾ ഏറ്റവും പുതിയതായി ഗോൾഡൻ വിസ നേടിയ താരമായി കഴിഞ്ഞു വിക്രം. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറൽ ആയത്. ഒപ്പം തന്നെ വിസ സ്വീകരിക്കാൻ എത്തിയ നടന്റെ ലുക്ക് ആരാധകരെ ഞെട്ടിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *