ധന്യയിൽ നിന്ന് തുടക്കം ഇട്ട താരം പിനീട് നവ്യയിലേക്ക്.. ഓർമ്മകൾ പങ്കുവെച്ച് നിങ്ങളുടെ ബാലാമണി. | Navya Kalathilaka And Gopi Kalapratibha.

Navya Kalathilaka And Gopi Kalapratibha : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധേയമായി മാറിയത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ ഇടപെടൽ ഉള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. എന്നാൽ താരം ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന അതിമനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

   

ഹൈസ്കൂൾ വിഭാഗത്തിൽ കലാതിലകം നേടിയ പഴയ പത്രക്കുറിപ്പാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ച താരം ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലക പട്ടം നേടുകയായിരുന്നു. താരം പോസ്റ്റ്‌ ചിത്രത്തിന് താഴെ പങ്കുവെച്ചിരിക്കുന്നത് ഇങ്ങനെയാണ്” കലാതിലകം ആയപ്പോഴുള്ള എന്റെ പഴയ ഓർമ്മകൾ അന്ന് എന്റെ പേര് ധന്യ എന്നായിരുന്നു. മാതൃഭൂമി പത്രത്തിനും ഇത് അയച്ചുതന്ന സുഹൃത്തിനും നന്ദി… ഇതായിരുന്നു താരം പത്രക്കുറിപ്പിന് താഴെ നൽകിയിരിക്കുന്ന ക്യാപ്ഷൻ.”

പത്രത്തിൽ നവ്യക്ക്‌ ഒപ്പം തന്നെ ഗോപികൃഷ്ണൻ എന്ന ചെറുപ്പക്കാരനെയും കാണുവാൻ സാധിച്ചു. പല ആരാധകരും ഗോപികൃഷ്ണനെ ശ്രദ്ധിക്കാതെ പോയെങ്കിലും ഇപ്പോൾ ഗോപികൃഷ്ണൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. താരത്തിനൊപ്പം തന്നെ കാലാപ്രതിഭ നിറഞ്ഞുനിന്ന ഗോപ കൃഷ്ണൻ ഇപ്പോൾ എവിടെയാണ് എന്നായിരുന്നു പിന്നീട് ഓരോരുത്തരും ചിന്തിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ഗോപീകൃഷ്ണൻ തിരുവനന്തപുരത്ത് ഉണ്ടെന്ന് അറിയുവാൻ സാധിച്ചു.

ഇപ്പോൾ വേദ മ്യൂസിക് പാന്റലിൽ ഗോപീകൃഷ്ണൻ സംഗീതം പഠിപ്പിക്കുന്നതും ഉണ്ട്. ഗോപീകൃഷ്ണനെ അന്വേഷിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ മറുപടിയായി എത്തിയത്. നവ്യയുടെ ഭംഗിയെക്കുറിച്ചും അനേകം ആരാധകർ പറഞ്ഞെത്തി. എന്നും ഇന്നും ഒരേപോലെ നിൽക്കുന്നു എന്നും ഞങ്ങളുടെ നന്ദനത്തിലെ ബാലാമണിയെ തിരിച്ചു കിട്ടി ഈ ചിത്രത്തിലൂടെ എന്നും പലരും കമന്റുകളായി കടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *