കൊച്ചു കുട്ടിയുമായുള്ള മമ്മൂക്കയുടെ സ്നേഹവും ലാളനയും കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് മലയാളികൾ… | Mammooka is Running And Playing With The Little Boy, Even Forgetting His Age.

Mammooka is Running And Playing With The Little Boy, Even Forgetting His Age : മലയാള സിനിമയിൽ ആരാധകർക്ക് ഒത്തിരി പ്രിയങ്കരമേറിയ താരമാണ് മമ്മൂട്ടി. ഇപ്പോഴിതാ ഒത്തിരി സന്തോഷകരമായ പുതിയ വാർത്ത തന്നെയാണ് ഏറെ വൈറലായി നിറയുന്നത്. ഒരു കൊച്ചു പെൺകുട്ടിയുമായി കളിച്ചിരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ പുതിയ സിനിമയായ ജിയോ ബേബി സംവിധാനം ചെയുന്ന കാതൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ഉണ്ടായ സംഭവമാണ് ഇത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് കടന്നെത്തുന്ന ജ്യോതികയാണ് ഈ സിനിമയിലെ നായിക.

   

തോളിൽ ഒരു കൊച്ചു ബാഗും തൂക്കി മമ്മൂട്ടിയുടെ കൂടെ കളിക്കുകയും സംസാരിക്കുകയും ചെയ്യുകയാണ് ഇവ മറിയം. ” ഇന്നെന്റെ മകൾക്ക് അറിയില്ല അവൾ ചേർന്ന് നിൽക്കുന്നതും ഓടിച്ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതുമായ ആ വ്യക്തിത്വം ആരാണെന്ന്. നാളെ അവളിത് അഭിമാനത്തോടെ കാണും. ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും…

ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി ” എനാണ് അമ്മ സിൻസി അനിൽ തന്റെ ഫേസ്ബുക്കിൽ പേജിൽ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. കാതൽ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇവ മറിയത്തിനോടൊപ്പം മറ്റു കുട്ടികളും ഉണ്ടായിരുന്നു. എല്ലാ കുട്ടികളും ആയി ഒത്തിരി നേരം കളിച്ചും അവർക്ക് ചോക്ലേറ്റുകൾ മമ്മൂക്ക നൽകി കൊണ്ടാണ് അവരെ യാത്രയാക്കിയത്.

കാതൽ എന്ന സിനിമ ഷൂട്ടിംഗ് ആരംഭിച്ച മുതൽ തന്നെ. നിരവധി വിശേഷങ്ങൾ തന്നെയാണ് സിനിമയെക്കുറിച്ച് തരംഗമായി കൊണ്ടിരിക്കുന്നത്. ഇന്ത്യ ഒന്നാകെ മുഴുവൻ ചർച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിനുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് കാതൽ. സിനിമയിൽ പ്രശസ്ത താരങ്ങൾ തന്നെയാണ് കടന്നെത്തുന്നത്. അതുകൊണ്ടുതന്നെ ഏറെ ആകാംഷയോടെയാണ് റിലീസിംഗ് ഡേറ്റ് കാത്ത് ആരാധകർ നിൽക്കുന്നത്.

 

View this post on Instagram

 

A post shared by Sincy Anil (@sincy_anil)

Leave a Reply

Your email address will not be published. Required fields are marked *