കാതൽഷൂട്ടിംഗ് ലോകേഷനിലേക്ക് ജ്യോതികയെ കാണുവാനായി സൂര്യ!! സൂര്യയ്ക്ക് നൽകിയ മുട്ടൻ പണി ആരാധകരുമായി പങ്കുവെച്ച് മമ്മൂട്ടി. | Surya Takes Jyothika To The Catalshooting Location.

Surya Takes Jyothika To The Catalshooting Location : മൂന്നു പതിറ്റാണ്ടുകളായി മികച്ച അഭിനയം കാഴ്ചവച്ച താരമാണ് നടൻ മമ്മൂട്ടി. താരത്തിന്റെ ഓരോ സിനിമയും മലയാളികൾക്ക് അത്രയേറെ പ്രിയങ്കരം തന്നെയാണ്. മികച്ച അഭിനയം കാഴ്ച കൊണ്ട് തന്നെ താരത്തിന് അനേകം പുരസ്കാരങ്ങളാണ് ഇതിനോടകം നേടിയെടുത്തിട്ടുള്ളത്. മലയാള സിനിമകൾക്ക് പുറമെ കന്നട, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ് എനി ഭാഷകളിലും താരം സിനിമയിൽ സജീവമായി അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനയമികവ് പുലർത്തിയത് കൊണ്ട് തന്നെ അനേകം ആരാധന പിന്തുണ തന്നെയാണ് താരത്തിന് ചുറ്റും.

   

ആരാധകരുമായി വളരെയേറെ ബന്ധമുള്ള താരം തന്റെ സന്തോഷകരമായ കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഏറെ വൈറലായി മാറിയിരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയെയും ജ്യോതികയും കാണുവാനായി സൂര്യ കാതൽ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തിയ വിശേഷങ്ങൾ ആണ്. നിമിഷനേരങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു താരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള വരവ്. ലൊക്കേഷനിൽ എത്തി ജ്യോതികയും മമ്മൂട്ടിയുമായി കുശലം പറഞ് സംസാരിക്കുന്ന താരത്തിന്റെ വീഡിയോകളും ഇപ്പോൾ വൈറൽ തന്നെയാണ്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എനീ സിനിമകളിൽ വളരെയേറെ കഴിവ് തെളിയിച്ച താരനടിയാണ് ജ്യോതിക. വിവാഹത്തിനുശേഷം മലയാള സിനിമയിൽ നീണ്ട ഇടവേളയിലായിരുന്നു താരം. 20 വർഷത്തിനുശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ. മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം ആയതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിംഗ് ആയി കാത്തിരിക്കുകയാണ് മലയാളികൾ. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കടനെത്തിയ സൂര്യ ജ്യോതികക്ക് വലിയ സർപ്രൈസ് നൽകണമെന്ന് കരുതിയെത്തിയതാണ്. എന്നാൽ സർപ്രൈസ് കിട്ടിയതോ തിരിച്ചും.

ആരാധകർക്ക് ഒത്തിരി പ്രിയങ്കരമായ താരങ്ങൾ തന്നെയാണ് ജ്യോതികയും മമ്മൂട്ടിയും സൂര്യയും ഒക്കെ. താരങ്ങൾ ഒന്നിച്ചുള്ള ചിത്രവും, സിനിമ പ്രവർത്തകരോടൊപ്പം ഉള്ള ചിത്രവുമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വൈറലായി മാറിയിരിക്കുന്നത്. മമ്മൂട്ടി പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ കുറിച്ച ക്യാപ്‌ഷനും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകൾ തന്നെയാണ് താരങ്ങൾ പങ്കുവെച്ച് തിരിക്കുന്ന ചിത്രങ്ങൾ താഴെ കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *