മകനുവേണ്ടി എല്ലാം ഒരുക്കി വയ്ക്കുകയാണ് മലയാളികളുടെ പ്രിയ താരം… ശരിക്കും സായിയുടെ ഭാഗ്യം തന്നെയാണ് ഇത്രയും കെയറിങ് ചെയുന്ന അമ്മയെ കിട്ടിയതിന്. | Fans Say That Navya’s Caring Attitude Is The Same.

Fans Say That Navya’s Caring Attitude Is The Same : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ ബാലമണിയായി മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്നത താരം ഇപ്പോഴും മലയാളികളുടെ പ്രിയങ്കരം തന്നെയാണ്. മലയാള സിനിമയിൽ ഒട്ടേറെ തിളങ്ങിയ താരം വിവാഹത്തിനുശേഷം അഭിനയ മേഖലയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. നീണ്ട വർഷങ്ങൾക്കുശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയത്.

   

സോഷ്യൽ മീഡിയയിൽ തന്നെ സ്നേഹിക്കുന്ന ആരാധകരുമായി വളരെയധികം സജീവമുള്ള താരം ഇപ്പോൾ മകനുവേണ്ടി ടൈംടേബിൾ ഒരുക്കിയ ചിത്രം പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. ഷൂട്ടിങ്ങ് ഇനി ഒരാഴ്ച ഉണ്ടെന്നും അതിനുള്ളിൽ മകനെ പോഷ്യൻസ് എല്ലാം കവറിങ് ചെയാനും അവന്റെ ഹോം വർക്ക് ചെയ്യാനും വേണ്ടി ഞാൻ ടൈംടേബിൾ എഴുതി കൊടുത്തിരിക്കുകയാണ് എന്ന് പറഞ്ഞിരിക്കുകയാണ് നവ്യ. ഷൂട്ടിങ്ങിന് പോകുന്നതിനു മുമ്പ് തന്നെ മകനെ ടൈംടേബിൾ എഴുതി കൊടുക്കുമ്പോൾ വർക്കിംഗ് വുമൺ എന്ന രീതിയിലും തെളിയിച്ചിരിക്കുകയാണ് താരം.

വളരെ ചെറുപ്പം മുതൽ തന്നെ നൃത്തത്തിൽ കല അഭ്യസിച്ച താരം ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലക പട്ടം നേടുകയായിരുന്നു. നവ്യ ഈ ഇടയ്ക്കാണ് ഒരു ഡാൻസ് സ്കൂൾ തുടങ്ങിയത്. ബിസിനസ് രംഗത്തും കലാരംഗത്തും അഭിനയരംഗത്തും അതുപോലെതന്നെ അമ്മ എന്ന രീതിയിലും താൻ എല്ലാത്തിലും പെർഫെക്റ്റ് ആണ് എന്ന് തെളിയിക്കുകയാണ് നവ്യ. ഷൂട്ടുള്ള ഒരാഴ്ചത്തേക്ക് മകനുവേണ്ടി ടൈംടേബിൾ എഴുതി കൊടുത്തിരിക്കുകയാണ്. ആദ്യത്തെ ദിവസം തീർക്കേണ്ട പോഷ്യനും രണ്ടാമത്തെ ദിവസം തീർക്കേണ്ട പോഷ്യനും എല്ലാം താരം ഒരു ബുക്കിൽ എഴുതി കൊടുത്തിട്ടുണ്ട്.

ടൈംടേബിൾ എന്ന ഹെഡിങ് ഓടുകൂടിയാണ് നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് എത്തിയിരിക്കുന്നത്. എത്ര ഷൂട്ടിങ്ങ് തിരക്ക് ആണെങ്കിൽ പോലും മകന്റെ കാര്യവും തന്റെ കുടുംബക്കാര്യവും ഞാൻ മറക്കുകയില്ല എന്ന് താരം തന്നെ പലപ്പോഴും പറഞ്ഞ് എത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന മകനെ നൽകിയ ടൈംടേബിൾ തന്നെയാണ് ആരാധകർ ഏറ്റെടുത്ത് വൈറലാക്കി മാറ്റിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *