കഴുത്തിന് ചുറ്റും ആയിരുന്നു ശാസ്ത്രക്രിയ!! തന്റെ ആരോഗ്യസ്ഥിതി ആരാധകരുമായി തുറന്നുപറഞ്ഞ് താരകല്യാൺ… | Tara Kalyan Shared Health Condition.

Tara Kalyan Shared Health Condition : മലയാളി പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടമുള്ള നടിയാണ് താര കല്യാൺ. നൃത്തത്തിൽ ഏറെ അരങ്ങേറിയായിരുന്നു അഭിനയ മേഖലയിലുള്ള താരത്തിന്റെ തുടക്കം. നിരവധി സിനിമകളിലും, പരമ്പരകളിലും ഉൾപ്പെടെ താരം അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ സന്തോഷകരമായ വിവരങ്ങൾ അറിയുവാൻ താല്പര്യപ്പെടുന്ന ഒരു കുടുംബം തന്നെയാണ് താര കല്യാണിന്റെത്. സോഷ്യൽ മീഡിയയിൽ മകൾ സൗഭാഗ്യയുടെ ഒപ്പമെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്.

   

താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുള്ളത്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കഴിഞ ദിവസം മുതൽ കടന്നുവരുന്നത് താരത്തിന് തൈറോയ്ഡ് ബാധിച്ച് ഓപ്പറേഷൻ ചെയ്യുകയാണ് എന്ന് പറഞ്ഞ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്ന വീഡിയോയാണ്. താരം പങ്കുവെച്ച വീഡിയോ കണ്ട് ഏറെ ആകുലതയിൽ ആയിരുന്നു ജനപ്രേഷകർ.

എന്താണ് താര കല്യാണിനെ സംഭവിച്ചത് എന്ന് അറിയാതെ വളരെ പരിഭ്രാന്തരായി ആയിരുന്നു സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ.ഓപ്പറേഷൻ തിയേറ്ററിൽ പോകുന്നതിന് തൊട്ടുമുമ്പായി തന്റെ കൊച്ചുമകളെടുത്ത് കളിപ്പിക്കുന്ന താരത്തിന്റെ വീഡിയോ വളരെയേറെ വൈറലായിരുന്നു. ഓപ്പറേഷൻ തീയേറ്ററിലേക്ക് പ്രവേശിക്കുമ്പോൾ തന്റെ കൊച്ചുമകളെ കോഞ്ചിക്കുകയായിരുന്നു താരം. അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് മകൾ സൗഭാഗ്യ ആരാധകരുടെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ പൂർണ ആരോഗ്യം വീണ്ടെടുത്ത് താര കല്യാൺ തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനയ്ക്ക് നന്ദി പറയുകയാണ് ഈ അവസരത്തിൽ. ‘ എന്റെ ഇൻസ്റ്റ കുടുംബത്തിന് നന്ദി, ദൈവത്തിനും ഞങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും നന്ദി..ഞാൻ ആരോഗ്യം വീണ്ടെടുക്കുകയാണ് ‘ എന്നാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. കഴുത്തിൽ സ്റ്റിക്ക് ഇട്ടിരിക്കുന്നത് കൊണ്ടുതന്നെ അധികം ചിരിക്കാൻ ആവില്ല എന്നും താരം പറയുകയുണ്ടായി. നിരവധി ആരാധകരാണ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പറഞ്ഞ് കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *