ഏറെ വിഷമം ഉള്ളിൽ ഒതുക്കി പൂർണിമ മകളെ കെട്ടിപ്പിടിച്ച് ചുംബനം നൽകിക്കൊണ്ട് യാത്രയാക്കുകയാണ്… | Poornima Daughter On a Journey.

Poornima Daughter On a Journey : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചലച്ചിത്ര താരമാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ വളരെ ആക്റ്റീവ് അല്ല എങ്കിലും താരം സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെ യധികം സജീവമാണ്. കഴിഞ്ഞദിവസം ആയിരുന്നു സോഷ്യൽ മീഡിയയിൽ താരകുടുബത്തിൻറെ വീഡിയോ വൈറലായത്. വിദേശത്തേക്ക് പഠിക്കുവാനായി പ്രാർത്ഥന വീട്ടുകാരോട് യാത്ര ചോദിച്ചുകൊണ്ട് കരയുന്ന വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്.

   

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ഇടം നേടിയിരിക്കുന്നത് മകളെ ചിരിച്ചുകൊണ്ട് ചുംബിച്ച് യാത്രയാക്കുന്ന അമ്മ പൂർണിമയുടെ ചിത്രങ്ങൾ. താരം തന്നെയാണ് ഈ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ താരം പങ്കുവെച്ച ഈ ചിത്രത്തിന് താഴെ വ്യത്യസ്തകരമായ ക്യാപ്ഷൻ ആണ് നൽകിയിരിക്കുന്നത്. ” പ്രാർത്ഥനയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രത്തിലെ ചുമര് നല്ലതാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്”. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത് ഞങ്ങൾക്കെല്ലാം വളരെ വ്യക്തമായി..

മനസ്സിൽ വിഷമം ഒതുക്കി പിടിച്ചുകൊണ്ട് പുറത്ത് ചിരിച്ചു കാണിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്. മകൾ പോയതിന്റെ വിഷമം അറിയിക്കാതെ ഒരക്ഷരം അതിനെക്കുറിച്ച് ഒന്നും പറയാതെ നൈസായി ഓടിപ്പോയി എന്നൊക്കെയാണ് പലരും ഈ ചിത്രത്തിന് താഴെ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസത്തെ യാത്ര വീഡിയോ പ്രാർത്ഥനയായിരുന്നു പങ്കുവെച്ചിരിക്കുന്നത്. കരയുന്ന പ്രാർത്ഥനയും വളരെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന പൂർണിമയെയും ഈ വീഡിയോയിൽ കാണാവുന്നതാണ്.

മലയാളികളുടെ ഇഷ്ടതാരമായി മാറിയ പ്രാർത്ഥന ദ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യമായി ഗാനം ആലപിച്ചത്. അതിനുശേഷം മലയാളത്തിന് പുറമേ തമിഴിലും നിരവധി ഗാനങ്ങളാണ് പിന്നണിയിൽ ആലപിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ പൂർണിമ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ചിത്രമാണ് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്. പൂർണിമയുടെ രസകരമായി ചിത്രവും അതിലും രസകരമായ ക്യാപ്ഷൻ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *