പാപ്പുവിന്റെ പിറന്നാൾ ദിനം തകർപ്പൻ സർപ്രൈസുകളിലൂടെ!!ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഗോപി സുന്ദരം അമൃതയും… | Pappu Birthday Celebration.

Pappu Birthday Celebration : ആരാധകരുടെ മനസ്സിൽ ഒട്ടേറെ സ്നേഹം കൊണ്ട് തുളുമ്പിയ താരമാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ തിടുക്കമാണ്. ഗോപി സുന്ദറും അമൃത സുരേഷ് ഒരുമിച്ചുള്ള വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുള്ള ഒന്നാണ് . ഇരുവരും തങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ വളരെയേറെ സന്തോഷത്തിലാണ്.പപ്പുവിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. അതുകൊണ്ടുതന്നെ ആഘോഷമായ സർപ്രൈസുകളും പാർട്ടിയും ഒരുക്കിയിരിക്കുകയാണ് ഗോപി സുന്ദറും, അമൃതയും.

   

എല്ലാ സുഹൃത്തുക്കളെയും വിളിച്ചുകൊണ്ട് ഗംഭീര സർപ്രൈസ് പാർട്ടി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും അമൃത തന്റെ ഇൻസ്റ്റാഗ്രാമിയുടെ പങ്കുവെച്ചപ്പോൾ വളരെ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. പിങ്ക് നിറമുള്ള ഉടുപ്പിൽ പിങ്ക് ബർത്തഡേ തൊപ്പിയും വെച്ചുകൊണ്ടായിരുന്നു പാപ്പു പിറന്നാൾ ദിവസത്തിൽ തിളങ്ങിയത്. “ഞങ്ങളുടെ പുന്നാര കുടത്തിന് ഒരായിരം പിറന്നാൾ ഉമ്മ ” എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്. നിരവധി താരങ്ങൾ ഉൾപ്പെടെയാണ് ചിത്രത്തിന് അനേകം കമന്റുകളുമായി രംഗത്തെത്തിയത്.

ഗോപി സുന്ദർന്റെയും അമൃതയുടെയും ആരാധകർ പാപ്പുവിനെ പിറന്നാൾ ആശംസകളുമായി അനേകം പേരാണ് കമന്റ് ബോക്സിൽ എത്തിച്ചേരുനത്. എല്ലാ കൂട്ടുകാരും ഒന്നിച്ച് അതിമനോഹരമായ ആഘോഷം തന്നെയായിരുന്നു. പിറന്നാൾ ദിവസത്തിൽ അർദ്ധരാത്രി അമ്മൂമ്മ സർപ്രൈസ് ഗിഫ്റ്റ് ആയി സൈക്കിൾ നൽകിയപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു പാപ്പു. ഈ വീഡിയോ താരങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയുണ്ടായി. നിമിഷനേരങ്ങൾ കൊണ്ടാണ് ഈ വീഡിയോ ആരാധകർ ഇരു കൈകളും നീട്ടി ഏറ്റെടുത്തത്.

ഇതിന് തൊട്ട് പിന്നാലെയാണ് ഗോപിസുന്ദറും അമൃതയും തകർപ്പൻ ആഘോഷങ്ങളുമായി എത്തിയത്. ഗോപിസുന്ദർ അമൃതയുടെയും പാപ്പുവിന്റെയും ജീവിതത്തിൽ വനെത്തിയ ആദ്യത്തെ പിറന്നാൾ ആണ് എന്നും… ഇത് ഇത്രയും ആഘോഷ ഉത്സവമാക്കിയത് ഗോപി സുന്ദർ ആണെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുകയാണ് ഈ അവസരത്തിൽ. സോഷ്യൽ മീഡിയയിൽ ആരാധകർ ഇരു കൈകളും നീട്ടിയാണ് ജന്മദിനാഘോഷം ഏറ്റെടുക്കുന്നത്. അനേകം കമന്റുകളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *