ഫിലിം ഫയർ അവാർഡ് ഫലം പുറത്ത്…ഏറെ സ്നേഹത്തോടെ ബ്ലാക്ക് ലേഡിയെ സ്വന്തമാക്കിക്കൊണ്ട് നടൻ ജയസൂര്യ. | Best Actor Award Jayasurya.

Best Actor Award Jayasurya : മികച്ച അഭിനയം കാഴ്ച്ചവെച്ചുകൊണ്ട് ആരാധകർ ഹൃദയത്തിൽ സ്ഥാനം കുറിച്ച താരമാണ് നടൻ ജയസൂര്യ. ആദ്യമായി അഭിനയരംഗത്ത് കടന്നുനെത്തുന്നത് 2001 ഇൽ റിലീസായ അമ്പരന്മാർ നഗരത്തിൽ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു. പിന്നീട് അങ്ങ് 2002 വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് സജീവമാവുകയായിരുന്നു.

   

പിന്നീട് സ്വപ്നക്കൂട്, പുലിവാൽ കല്യാണം ,ചതിക്കാത്ത ചന്തു എന്നിങ്ങനെ അനേകം സിനിമകളിൽ താരം അഭിനയിക്കുകയും ചെയ്തു.സോഷ്യൽ മീഡിയയിൽ വളരെയേറെ ജന പിന്തുണ തന്നെയാണ് താരത്തിന് ഉള്ളത്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറാറ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് ജയസൂര്യ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്ന ഒരു പോസ്റ്റാണ്.

67 മത്തെ ഫിലിം അവാർഡിൽ ബെസ്റ്റ് ആക്ടർക്കുള്ള അവാർഡ് ലഭ്യമായത് ജയസൂര്യയാണ്. ആ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.”വെള്ളം എന്ന ചിത്രത്തിനാണ് താരത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്”. ഏറെ സന്തോഷത്തോടെ താരം ഈ വിശേഷം തന്റെ ആരാധകരെ അറിയിച്ചപ്പോൾ ഇരുകൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.

“എനിക്ക് അവാർഡ് ലഭ്യമായതിനാൽ ഒരുപാട് നന്ദിയുണ്ട് എന്നും എന്റെ ഈ സുന്ദരിയായ ബ്ലാക്ക് ലേഡി എനിക്ക് സ്വന്തം ആകുന്നത് ഇത് മൂന്നാമത്തെ പ്രാവശ്യമാണ് എന്നും, ഈ അവാർഡ് വെള്ളം സിനിമക്ക് സമർപ്പിക്കുകയാണ്, ഇനിയും നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ട് എന്നോടൊപ്പം ഉണ്ടാകണം എന്നാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്”. നിമിഷനേരത്തിനുള്ളിലാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി താരങ്ങളും ആരാധകരും മറുപടിയുമായി കടന്നെത്തുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന് മികച്ച നടനുള്ള അവാർഡ് കരസ്ഥമായതിനാൽ അനേകം സന്തോഷകരമായ കമന്റുകളാണ് നിറഞ്ഞുകവിയുന്നത്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *