താരദമ്പതികളുടെ ജീവിതത്തിൽ മറ്റൊരു കുഞ്ഞതിഥികൂടിയും..കുഞ്ഞിനോടൊപ്പം കളിപ്പിച്ച് ഉല്ലസിക്കുകയാണ് താരം!!ചിത്രം ഏറ്റെടുത്ത് ആരാധകർ. | New Guest In Fahad’s House.

New Guest In Fahad’s House : മലയാളി പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടമുള്ള താര ദമ്പതിമാരാണ് നസ്രിയയും,ഫഹദ് ഫാസിലും. തന്റെ ജീവിതത്തിലുള്ള സന്തോഷകരമായ നിമിഷങ്ങൾ എല്ലാം തന്നെ താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഫഹദ് ആണെങ്കിലോ സോഷ്യൽ മീഡിയയിൽ തീരെ ആക്ടീവ് അല്ല . ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോലും ഇല്ല എന്ന് തന്നെ നമുക്ക് പറയാം. ഇരുവരുടെയും ജീവിതത്തെക്കുറിച്ച് ആരാധകർ അറിയുന്നത് നസ്രിയ പങ്ക് വയ്ക്കുന്ന ഓരോ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ആണ്.

   

എന്നാൽ ഇപ്പോൾ താരം ഏറെ സന്തോഷകരമായ മറ്റൊരു കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. നിമിഷം നേരം കൊണ്ടാണ് താരം പങ്കുവെച്ച നീയൊരു വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. താരദമ്പതിമാർക്കിടയിൽ മറ്റൊരു പുത്തൻ അതിഥിയും കൂടി എത്തിച്ചേർന്നിരിക്കുകയാണ് ഇപ്പോൾ. വീട്ടിലെ ഏറ്റവും കുഞ്ഞുവാവയെ കൈകളിലെടുത്ത് കോഞ്ചിരിച്ചിരിക്കുകയാണ് നസ്രിയ. ഈ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലായി കൊണ്ടിരിക്കുന്നതും.

” മിസ്സിംഗ് മൈ ചീച്ചോ എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫഹദിന്റെ സഹോദരിയുടെ കുഞ്ഞിന്റെ അനേകം ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ നിരവധി കമന്റുകളുമായി രംഗത്തെത്തിയത്. തെനിഇന്ത്യൻ താരം ഗ്രാശി കൃഷ്ണ, അഹാന കൃഷ്ണ തുടങ്ങിയ മലയാളികളും രസകരമായ കമന്റുകളുമായി ചിത്രത്തിന് താഴെ എത്തുകയായിരുന്നു. താരം പങ്കുവെച്ച ചിത്രങ്ങൾ കണ്ടു നിരവധി ആരാധകർ തന്നെയാണ് സ്നേഹം പങ്കുവെച്ചുകൊണ്ട് എത്തുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും . പല അഭിമുഖങ്ങളിലും നസ്രിയയെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഒട്ടേറെ സന്തോഷം വന്നു കൂടാറുണ്ട്. നസ്രിയ തന്റെ ഭാഗ്യമാണ് എന്ന് പറഞ്ഞ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. ഇപ്പോൾ മറ്റൊരു പുതിയ അതിഥിയും കൂടി എത്തിച്ചേർന്നിരിക്കുന്ന മധുരമേറിയ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്. അനേകം കമന്റുകളുമായി ആരാധകരും നിരവധി താരങ്ങളും രംഗത്തെത്തുകയാണ് ഈ അവസരത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *