അപ്പാപ്പനുമായുള്ള കൊച്ചുമകൾ നിലാബേബിയുടെ കുസൃതി പങ്കുവെച്ച് പേളിമാണി… | Pearly Maaney Daughter Nila Baby.

Pearly Maaney Daughter Nila Baby : മലയാളികളുടെ ഇഷ്ടപ്പെട്ട യുവതാര നടിയാണ് പേളിമാണി. അനേകം ഷോകളിൽ ടെലിവിഷൻ അവതാരകയായും വീഡിയോ ജോക്കിയായും എല്ലാം മലയാളികൾ ഏറെ സ്നേഹത്തോടെ ചേർത്തു പിടിച്ച താരമാണ് പേളി.ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരികയായി എത്തുകയും ആരാധകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് അവരുടെ സ്നേഹത്തിൽ പങ്കാളിയാക്കുകയും ചെയ്യുകയായിരുന്നു. ഇന്നിപ്പോൾ താരത്തിന് സ്നേഹിക്കുന്നവർ അനേകമാണ്.

   

ഇന്ന് കേരളത്തിൽ ആരാധന പിന്തുണ കൂടുതലുള്ള ഒരു കുടുംബം കൂടിയാണ് താരത്തിന്റെത്.മകളുമായുള്ള എല്ലാ സന്തോഷനിമിഷവും തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുഞ്ഞുനിലക്ക് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് വരെയുണ്ട്. നിലബേബിയുടെ അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഓരോ വീഡിയോകളും ആരാധകരുടെ മനസ്സിൽ ഒട്ടേറെ സന്തോഷം വർദ്ധിപ്പിക്കുകയാണ് എന്നാണ് സോഷ്യൽ പങ്കുവെച്ചിരിക്കുന്നത്.വൻ ജനരൂഷം തന്നെയാണ് പേളിയുടെ ചുറ്റും അണിനിരങ്ങുന്നത്.

ബിഗ് ബോസ് മലയാളം ഷോയിൽ മത്സരാർത്ഥിയായി എത്തുകയും ശ്രീനിയുമായി പ്രണയത്തിലായി വിവാഹം കഴിക്കുകയും ചെയ്തതോടെ ആരാധകരുടെ ഇഷ്ട ഭാരതമ്പതിയായി മാറുകയായിരുന്നു. പേളിയുടെയും പോലെയാണ് മകൾ നില ബേബിക്ക് ചുറ്റും ആരാധകർ ഉള്ളത്. കുഞ്ഞുവാവയുടെ കൊച്ചു കുസൃതികൾ കാണുവാൻ ആരാധകർക്ക് പ്രത്യേക കൗതുകമാണ്. ഇപ്പോഴിതാ മകൾ നിലബേബിക്ക് ഒപ്പം പേളിയുടെ അമ്മയും പപ്പയും കളിച്ചിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുന്നത്.

” അപ്പാപ്പൻ അണിഞ്ഞിരിക്കുന്ന അതേ നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് നില ബേബി കുസൃതി കാണിക്കുന്ന വീഡിയോകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്”.താരം പങ്കു വെച്ച വീഡിയോക്ക് താഴെ “നിലാസ് ഡേ അറ്റ് ആലുവ ” എന്ന അടിക്കുറിപ്പാണ് നൽകിയിരിക്കുന്നത്. കൊച്ചുമകളുമൊത്ത് സന്തോഷകരമായി കളിക്കുന്ന പേളിയുടെ പപ്പയുടെ വീഡിയോ ആരാധകരുടെ പ്രിയങ്കരമായി മാറിയിരിക്കുകയാണ്. ഇനിയും ഓരോ കുസൃതികളും പുതിയ സന്തോഷകരമായ കാര്യങ്ങളും അറിയുവാൻ ഓരോ മലയാളി പ്രേക്ഷകരും ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *