അതിസുന്ദരിയായി നവ്യ കുഞ്ഞിക്കണ്ണനെ ഒരു നോക്ക് കാണുവാനായി ഓടിയെത്തി… ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. | Navya Went To Guruvayur To Meet Kunhikannan.

Navya Went To Guruvayur To Meet Kunhikannan : ആരാധകർ ഏറെ സ്നേഹിക്കുന്ന താരമാണ് നടി നവ്യ നായർ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി കഥാപാത്ര വേഷത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധേയമായത്. 2001 ഇൽ പുറത്തിറങ്ങിയ ഇഷ്ടമെന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചു കൊണ്ടായിരുന്നു ആദ്യ ചലച്ചിത്രം. ആദ്യ ചലച്ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി ഉയർച്ചകൾ മാത്രമായിരുന്നു താരത്തിന്റെ ജീവിതത്തിൽ കടന്നു വന്നുകൊണ്ടിരുന്നത്.

   

ദിലീപ് കേന്ദ്ര കഥാപാത്ര വേഷത്തിൽ അരങ്ങേറിക്കൊണ്ട് അനേകം ചിത്രങ്ങളിലാണ് താരം വേഷം കുറിച്ചിട്ടുള്ളത്. വളരെ ചെറുപ്പം മുതൽ തന്നെ നിർത്തവുമായി വളരെയേറെ ബന്ധം പുലർത്തിയിരുന്ന താരം ആലപ്പുഴ ജില്ലയുടെ കലത്തിലകം പട്ടം നേടുകയായിരുന്നു. അഭിനയത്തോടൊപ്പം തന്നെ നിർത്തത്തിലും വളരെയേറെ പ്രാധാന്യം വഹിക്കുന്ന ഒരാളാണ് നവ്യ നായർ. സ്വന്തമായി നിർത്ത കലാമണ്ഡപം കൂടി താരം നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും, വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ടാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയേറിയിരിക്കുന്നത് താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്. സ്വർണ്ണക്കസവ് നിറമുള്ള സെറ്റ് സാരിയിൽ തലയിൽ മുല്ലപ്പൂ ചൂടി കൊണ്ട് തനി നാടൻ വേഷത്തിൽ എത്തിയിരിക്കുകയാണ് താരം. താരം പങ്കുവെച്ച ചിത്രത്തിന് താഴെ ഒരു അടിക്കുറിപ്പും നൽകിയിരുന്നു ” എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരുണ്ണി ഉണ്ടെന്നു തോന്നും ,ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും”. എന്നായിരുന്നു താരം കുറിച്ചിരിക്കുന്നത്.

താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞിക്കണ്ണന് മനസിൽ ആരാധിക്കുകയും സ്നേഹിക്കുകയും ചെയുന്ന ഒരാളാണ് താരം. അതുകൊണ്ടുതന്നെ അമ്പലങ്ങളിൽ തൊഴാൻ പോകുമ്പോൾ തന്റെ കുഞ്ഞിക്കണ്ണനെ മനസ്സിൽ ഓർത്തുകൊണ്ടാണ് ഞാൻ എത്താറ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. നിമിഷനേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിലൂടെ അനേകം കമന്റുകൾ തന്നെയാണ് താരം പങ്കുവെച്ച ഈ ക്യാപ്ഷന് അനുയോജ്യമായി കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *