നടനും സ്വർണ്ണ വ്യവസായിയും അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു… കണ്ണീരോടെ മലയാളികൾ. | Atlas Ramachandran Passed Away.

Atlas Ramachandran Passed Away : നടനും സ്വർണ്ണ വ്യവസായിമായ മലയാളികളുടെ പ്രിയ താരവുമായ അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു. രാമചന്ദ്രൻ മറ്റെല്ലാ സ്വർണ്ണക്കടകളെക്കാൾ വളരെ വ്യത്യസ്തമായാണ് ഏറെ പ്രശസ്തിയും പെരുമയും സ്വന്തമാക്കിയിരുന്നത്. സ്വന്തം സ്വർണ്ണക്കടയുടെ പരസ്യത്തിൽ പോലും ശബ്ദം നൽകി രാമചന്ദ്രൻ പ്രശസ്ത നേടി. “ജന കോടികളുടെ വിശ്വസ്ത സ്ഥാപനം” എന്ന രാമചന്ദ്രന്റെ പരസ്യ ശബ്‌ദം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഡയലോഗുകളിൽ ഒന്നായി മാറുകയായിരുന്നു.

   

അങ്ങനെയാണ് രാമചന്ദ്രൻ എന്ന വ്യക്തിയെ കൂടുതൽ മലയാളികൾക്ക് ഏറെ സുപരിചിതമായി മാറിയത്. ഗൾഫ് നടുകളിൽ ഏറെ പ്രശസ്തമായ അറ്റ്ലസ് ജ്വല്ലറിയുടെ മാനേജർ ഡയറക്ടർ ആയിരുന്നു രാമചന്ദ്രൻ പിന്നീട് അറ്റ്ലസ് രാമചന്ദ്രൻ എന്നായി മാറിയത് അദ്ദേഹത്തിന്റെ വ്യാപാരവിജയത്തെ തുടർന്ന് തന്നെയായിരുന്നു. സിനിമ നിർമ്മാതാവ്, നടൻ, സാംസ്കാരിക പ്രവർത്തകൻ എന്ന നിലകളിൽ പ്രിയപ്പെട്ട താരം ബിസിനസ് മേഖലകളിൽ സംഭവിച്ച പിഴവ് സംബന്ധിച്ച് 2012 ഓഗസ്റ്റിലാണ് ജയിലിൽ അകപ്പെടുന്നത്.

അദ്ദേഹത്തിന്റെ ശിക്ഷ എന്ന് പറയുന്നത് രണ്ടു മുക്കാൽ വർഷത്തെ ജയിൽ തടവ് ആയിരുന്നു. വർഷങ്ങൾക്കുശേഷം ജയിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും കോഡികളുടെ കടങ്ങൾ കാരണം ഇന്ത്യയിലേക്ക് തിരിച്ചെത്തുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീടുള്ള അദ്ദേഹത്തിന്റെ ശ്രമം തന്റെ അറ്റ്ലസ് ജ്വല്ലറി എങ്ങനെ വിജയത്തിലേക്ക് എത്തിക്കാം എന്നുള്ള ഓട്ടത്തിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ അതിനിടെ മരണപ്പെട്ടിരിക്കുകയാണ് രാമചന്ദ്രൻ. വാസ്തു ഹാര,ധനം,സുകൃതം ഈ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് രാമചന്ദ്രനാണ്.

നിരവധി ചിത്രങ്ങളിൽ വേഷം കുറിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ മരണം ഏറെ വിഷമത്തിൽ ആക്കിയിരിക്കുകയാണ് ഓരോ ആരാധകരെയും സിനിമയുടെ പ്രവർത്തകരെയും. ഇനിയങ്ങോട്ട് താരത്തിന്റെ ഓരോ ഡയലോഗുകളും ഓരോ പ്രവർത്തനവും ഓർമ്മകൾ മാത്രമായി മാറുകയാണ്. നിരവധി താരങ്ങളാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വിഷമത്തോടെ ലോകമെങ്ങാടുമുള്ള മലയാളികൾ വിയോഗ വാർത്തയിൽ പങ്കാളിയാവുകയും ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *