എന്നോടൊപ്പം അവൾ ഉണ്ടെങ്കിൽ ഏത് ദൂരത്ത് വേണമെങ്കിലും ഞാൻ പോകും… അത്രയേറെ ജീവനാണ് എന്റെ ഭാര്യയെ!! പാഷാണം ഷാജിയുടെ വാക്കുകൾ. | Pashanam Shaji’s Wedding Anniversary.

Pashanam Shaji’s Wedding Anniversary : ആരാധകരെ ഒട്ടനവധി ചിരിപ്പിച്ചുകൊണ്ട് അവരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാജു നവോദയ. ആരാധകർ പൊതുവേ വിളിക്കുന്നത് പാഷാണം ഷാജി എന്ന പേരിലാണ്. മഴവിൽ മനോരമയിൽ കോമഡി പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് ഷാജു കടന്ന് എത്തിയത്. എല്ലാവരെയും തമ്മിലടിപ്പിക്കുന്ന പരദൂഷണം പറഞ്ഞു നടക്കുന്ന ഒരു നാട്ടുമ്പുറത്തുകാരൻ. താരത്തിന്റെ യഥാർത്ഥ പേര് വിളിക്കുന്നതിനേക്കാൾ താരത്തിന് കേൾക്കുവാൻ ഏറെ ഇഷ്ടം പാഷാണം ഷാജി എന്ന പേരാണ്. ഇന്ന് ഇപ്പോൾ താരദമ്പതിമാരുടെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷത്തിന്റെ ഒരു ദിവസമാണ്. ഷാജുവിന്റെയും രശ്മിയുടെയും വിവാഹം കഴിഞ്ഞ് ഇന്നത്തേക്ക് 21 വർഷം തികയുകയാണ്.

   

പ്രിയ വധുവിനെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ഒപ്പം തന്നെ താരം കുറിച്ച് ക്യാപ്ഷനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ” കൊച്ചു കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും നിറഞ്ഞ ഞങ്ങളുടെ ജീവിതത്തിന്… 21 വർഷം… സ്നേഹം തന്ന എല്ലാവർക്കും നന്ദി” ഈ വാക്കുകൾ തന്നെയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു കവിയുന്നത്. പലപ്പോഴും നിരവധി അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലും ഷാജി തന്റെ ജീവിതം തുറന്നു പറഞ്ഞിട്ടുണ്ട്.

എന്റെ ജീവിതത്തിലെ സന്തോഷവും വിളക്കും ഒക്കെ എന്റെ ഭാര്യയാണ്. അവളുടെ സന്തോഷം ആ മുഖത്തെ പുഞ്ചിരിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം. ഇപ്പോൾ വിവാഹം കഴിഞ്ഞ് 21 വർഷം തികയുന്ന ഈ വേളയിൽ ആഘോഷം ആക്കിമാറ്റുകയാണ്. സോഷ്യൽ മീഡിയയിൽ ആരാധകർ ഒത്തിരി സ്നേഹിക്കുന്ന ഹാസ്യം നിറകുടം തുളുമ്പുന്ന പാഷാണം ഷാജിയുടെ വിവാഹ വാർഷികം ആഘോഷമാക്കുക തന്നെയാണ്. 24 മത്തെ വയസ്സിലാണ് ഷാജുവിന്റെ ജീവിതത്തിലേക്ക് രശ്മി കടനെത്തുന്നത്.

ഒട്ടും പക്വതയില്ലാത്ത പ്രായത്തിൽ വിവാഹം നടന്നതുകൊണ്ടുതന്നെ അതിന്റെതായ കുറവുകൾ ഒത്തിരി രശ്മി അനുഭവിച്ചിട്ടുണ്ട് എന്ന് താരം തുറന്നു പറഞ്ഞ് എത്താറുണ്ട്. ഒരുപാട് പ്രതിസന്ധികൾ നേരിട്ടു കൊണ്ടാണ് ഇന്ന് ഞാൻ ഈ അവസ്ഥയിൽ ആയിരിക്കുന്നത്. ഞാനിപ്പോൾ നിങ്ങളുടെ സ്വന്തം പാഷാണം ഷാജി ആയത് കാരണം തന്നെ എന്റെ ഭാര്യ രശ്മിയാണ്. സോഷ്യൽ മീഡിയയിൽ തരാം പങ്കുവെച്ച വാക്കുകൾക്കൊപ്പം തന്നെ ഏറെ ആഘോഷമാക്കി മാറ്റുക തന്നെയാണ് ഇരുവരുടെ വിവാഹ വാർഷിക ആഘോഷം.

 

View this post on Instagram

 

A post shared by Saju Navodaya (@pashanamshajioff)

Leave a Reply

Your email address will not be published. Required fields are marked *