അച്ഛന്റെ അനുഗ്രഹം വാങ്ങിച്ച് കിംഗ് ഓഫ് കോത്തയുടെ ലൊക്കേഷനിലേക്ക് ഗോകുൽ സുരേഷ്. | Gokul Suresh Father Blessing.

Gokul Suresh Father Blessing : മലയാളികളുടെ ഇഷ്ട കുടുംബമാണ് സുരേഷ് ഗോപിയുടെത്. താര കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുമ്പോൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾതാരത്തിന്റെ മകൻ ഗോഗുൽ സിനിമയിൽ സജീവമായി മാറിയതിന്റെ പിന്നാലെ കുടുംബത്തിൽ നിന്നുള്ള എല്ലാ വിശേഷങ്ങളും ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. കഴിഞ്ഞദിവസം കിംഗ് ഓഫ് ഗോദയുടെ ലൊക്കേഷനിൽ പിറന്ന ആഘോഷിച്ച ആരാധകരുടെ യുവതാരവും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷിന്റെ പിറന്നാൾ ചിത്രങ്ങൾ പുറത്തുവന്നിരുന്നത്.

   

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് തന്റെ അച്ഛനെ കണ്ട് കാൽവന്നിച്ച് അനുഗ്രഹം വാങ്ങുകയായിരുന്നു താരം. അച്ഛനും മകനുമുള്ള നിറ സ്നേഹമാണ് ഈ വീഡിയോയിൽ കാണാവുന്നതാണ്. സുരേഷ് ഗോപി തന്റെ മകനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നത് “ഏറ്റവും കൂടുതൽ എന്നോടാണ് റെസ്പെക്റ്റ് ഉള്ളത് ഗോഗുലിന് ആണ്. ഇളയമകൻ ആണെങ്കിൽ അവൻ എന്റെ തലയിൽ കയറി ഇരിക്കും പക്ഷേ ഗോകുലിന് എന്നോട് വളരെ ബഹുമാനം തന്നെയാണ് “.

താരത്തിന്റെ പുത്തൻ ചിത്രത്തിന്റെ തുടക്കത്തിൽ അച്ഛന്റെ അനുഗ്രഹം വാങ്ങിക്കാനും അച്ഛനെ ഒന്ന് കെട്ടിപ്പിടിച്ച് മുത്തംവെക്കാനും വേണ്ടി കടന്നെത്തിയ ഗൂകുൽ സുരേഷിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിയുന്നത്. സുരേഷ് ഗോപിയുടെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പേരാണ് മെ ഹും മൂസ. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തന്നെ പലയിടത്തും ഇന്റർവ്യൂകൾ നടക്കുന്ന സമയത്ത് ആയിരുന്നു ദുൽക്കറുമായുള്ള ഗോകുലിന്റെ ഈ സിനിമയുടെ തുടക്കം.

വലിയ തിരക്കേറിയ സിനിമയിലേക്ക് കടക്കുബോഴും അച്ഛന്റെ അനുഗ്രഹം വാങ്ങിച്ചാൽ ആണ് ജീവിതത്തിൽ വിജയം ലഭിക്കുകയുള്ളൂ എന്ന വിശ്വാസത്തോടെ കൂടിയാണ് ഗോകുൽ എത്തുന്നത്. ഇന്റർവ്യൂന്റെ ഇടയിൽ മകനെ കണ്ട് ഇന്റർവ്യൂ നിർത്തുകയും മകന്റെ അടുക്കൽ ഓടിവന്ന് കെട്ടിപ്പിടിക്കുകയായിരുന്നു താരം . അച്ഛനെയും മകന്റെയും ഈ സ്നേഹം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെയാണ് ആരാധകർ ഇരു കൈകളിൽ നീട്ടി സ്വീകരിച്ചത്. നിരവധി സോഷ്യൽ കമന്റുകളാണ് മീഡിയയിലൂടെ ഈ വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *