പ്രിയപ്പെട്ടവൾക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ട്!! അല്ലു അർജുൻ… | Birthday Wishes In Allu Arjun.

Birthday Wishes In Allu Arjun : ആരാധകരുടെ മനസ്സിൽ ഒട്ടേറെ സ്ഥാനം കടന്നുകൂടിയ താരമാണ് നടൻ അല്ലു അർജുൻ. അഭിനയരംഗത്തേക്ക് താരം തന്റെ ചുവടുവെപ്പ് അരങ്ങേറിയത് “മൊഴി മാറ്റ” എന്ന ചിത്രത്തിലൂടെ ആയിരുന്നു. മലയാളികൾക്കിടയിൽ വളരെയേറെ സുപരിചിതമായ താരം തന്നെയായിരുന്നു അല്ലു അർജുൻ. കേരളത്തിൽ തന്നെ വലിയ അല്ലുവിന്റെ ഫാൻസ് ക്ലബ്ബുകൾ തന്നെയാണ് നിലവിൽ ഉള്ളത്. വളരെ ചെറുപ്പം മുതൽ തന്നെ ബാലതാരമായി സിനിമകളിൽ അരങ്ങേറിയ താരം ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിലൂടെ പ്രവേശിച്ചിരുന്നു.

   

താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും അറിയുവാൻ ആരാധകർക്ക് വളരെയേറെ തിടുക്കമാണ്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി തന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുന്ന താരം മറ്റൊരു സന്തോഷ വാർത്തയുമായാണ് കടന്ന് എത്തിയിരിക്കുന്നത്. ഭാര്യയുടെ പിറന്നാൾ ദിനം വളരെ വ്യത്യസ്തമായകരമായി ആഘോഷിക്കുകയാണ് താരം. പിറന്നാൾ ആഘോഷിക്കുവാനായി അമൃസറിലേക്കാണ് ഇത്തവണ താര കുടുംബം ഒന്നിച്ച് പോയത്.

ക്ഷേത്രം ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രധേയമായിരിക്കുകയാണ്. ഭാര്യ സ്നേഹയുടെ മുപ്പത്തിയേഴാം ജന്മദിനം ആയിരുന്നു…ആയതുകൊണ്ട് തന്നെ ക്ഷേത്രദർശനം കഴിഞ്ഞ് കിടിലൻ ആഘോഷത്തിന്റെ സർപ്രൈസുകൾ തന്നെയായിരുന്നു അല്ലു ഒരുക്കിയിരുന്നത്. താരങ്ങളുടെ ഇരുമക്കളെയും ചേർത്ത് പിടിച്ചു കൊണ്ടുള്ള ക്യൂട്ട് കപ്പിൾ ഫാമിലി ചിത്രം പങ്കുവെച്ചാണ് അല്ലു ഭാര്യയെ പിറന്നാൾ ആശംസിച്ചത്.

” അല്ലു അർജുൻ ഹാപ്പി ബർത്ത് ഡേ ക്യൂട്ടി “എന്നാണ് ചിത്രത്തിന് താഴെ ക്യാപ്ഷൻ നൽകിയത്. യാതൊരു താര ജാഡയും ഇല്ലാതെ സാധാരണ വ്യക്തികളെപ്പോലെ ക്ഷേത്ര പരിസരത്ത് നടക്കുന്ന താര കുടുംബത്തെയും കണ്ട് അനേകം കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ കടന്നുവരുന്നത്. സ്നേഹക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *