തരാജാടകൾ ഇല്ലാതെ സഹപ്രവർത്തകരോടൊപ്പം ഭക്ഷണം കഴിക്കുന്ന ദിലീപ്.!! ചിത്രങ്ങൾ പങ്കുവെച് ആരാധകർ.. | Actor Dileep Special Onam Sadya Movie Location

Actor Dileep Special Onam Sadya Movie Location : മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ദിലീപ്. നിരവധി സിനിമകളിൽ അഭിനയിച് മലയാളികളുടെ ജനപ്രിയ നടനായ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുറച്ചുകാലം മുൻപ് വരെ നിരവധി വിവാദങ്ങളിൽ ഉൾപ്പെടുകയും ഒട്ടനവധി വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്ത നടനാണ് ദിലീപ്. ഇപ്പോഴും അതിൽനിന്ന് പൂർണമായി ഒഴിവാകാൻ താരത്തിന് സാധിച്ചിട്ടില്ല.

   

എന്നിരുന്നാലും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ ഇതാ നടൻ ദിലീപ് സഹപ്രവർത്തകരോടൊപ്പം സാധാരണക്കാരനായി സദ്യ കഴിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു താര ജാടയും, അഹങ്കാരവും ഇല്ലാതെ വളരെ വിനയത്തോടെ ആണ് താരം അവരുടെ ഒപ്പം ഇരിക്കുന്നത്. സാധാരണ ഒരു ബനിയനും മുണ്ടും ആണ് താരം ധരിച്ചിട്ടുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ്.

അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ രാമലീലക്ക് ശേഷം തെന്നിന്ത്യൻ താരം തമ്മനയോടൊപ്പം ഉള്ള പുതിയ ചിത്രീകരണത്തിന്റെ പൂജയ്ക്ക് താരം എത്തിയത്. നടൻ ദിലീപിന്റെയും തമനയുടെയും ചിത്രങ്ങൾളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം സൃഷ്ടിച്ചിരുന്നു. ഇന്നിതാ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ ഇടയിലുള്ള നിമിഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വോയിസ്‌ ഓഫ് സത്യനാഥ്‌ൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ വച്ചായിരുന്നു താരം ഓണം ആഘോഷിച്ചത്. അന്നത്തെ ദിവസം തന്നെയാണ് കാവ്യയും ദിലീപും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഒപ്പമുള്ള ചിത്രങ്ങളും പ്രേക്ഷകർ ഒരുപാട് സ്നേഹത്തോടെ നോക്കി കണ്ടത്. ആരൊക്കെ താരത്തെ തളർത്തിയാലും അതിലൊന്നും അടിപതറാതെ മുന്നേറിക്കൊണ്ടിരിക്കുകയാണ് നടൻ ദിലീപ്. നിരവധി പേരാണ് താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *