വിവാഹ വാർഷികത്തിൽ ഭാര്യയെ വാരിപ്പുണരുകയാണ് ജഗതി ശ്രീകുമാർ… ആശംസകൾ നേർന്നുകൊണ്ട് ആരാധകലോകം. Jagathy Sreekumar Wedding Anniversary.

Jagathy Sreekumar Wedding Anniversary : മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യ നടനാണ് ജഗതി ശ്രീകുമാർ. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മലയാള സിനിമയിലെ ഹാസ്യ സാമ്രാജ്യം എന്നാണ് താരത്തെ അറിയപ്പെടുന്നത്. ആദ്യമായി അഭിനയിത്തിലേക്ക് കടന്നെത്തുന്നത് അച്ഛനോടൊപ്പം നാടകത്തിൽ പങ്കുചേർന്നായിരുന്നു. ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടിയായ പയ്യന്റെ വേഷത്തിലൂടെയാണ് ആദ്യമായി അഭിനയത്തിലേക്ക് കടന്നെത്തുന്നത്. വളരെ പെട്ടെന്ന് ആയിരുന്നു മലയാളികളെ ഞെട്ടിച്ചുകൊണ്ടുള്ള പ്രതിഷ്ഠിതമായ വാർത്ത കേൾക്കുവാൻ ഇടയായത്.

   

2012 മാർച്ച് 10ന് ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ തേങ്ങി പാലത്തിനടുത്തുള്ള പാടാമ്പ്ര വളവിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ ജഗതി ശ്രീകുമാറിനെ ഗുരുതരമായ പരിക്കുപറ്റി എന്ന്. തുടർന്ന് ഒരു വർഷത്തോളം താരം ആശുപത്രിയിൽ ആയിരുന്നു ഇപ്പോഴും താരത്തിന് പൂർണ്ണ ആരോഗ്യം വീണ്ടു കിട്ടിയിട്ടില്ല. 2022 മെയ് ഒന്നാം തീയതി സിബിഐ എന്ന ചിത്രത്തിൽ ഇത്രയും വർഷങ്ങൾക്ക് ശേഷം താരം വിക്രം എന്ന കഥാപാത്രം വേഷം ചെയ്തുകൊണ്ട് ആരാധകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുകയായിരുന്നു. ഇന്ന് ജഗതിയുടെയും ഭാര്യയുടെയും വിവാഹ ദിന വാർഷികമാണ്. വാർഷികത്തിന് അനുബന്ധിച്ച് താരവും തന്റെ ഭാര്യക്കൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

ചിത്രം ഏറെ സ്നേഹത്തോടെയാണ് താരം പങ്കുച ചിത്രം ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിനു താഴെ ഒരുമിച്ചുള്ള സ്നേഹ ജീവിതം തുടങ്ങി ഇന്നത്തേക്ക് 43 വർഷം തികയുകയാണ് എന്ന അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. ആദ്യം താരം മല്ലികയെ വിവാഹം കഴിച്ചിരുന്നുവെങ്കിലും പിന്നീട് വേർപിരിയുകയായിരുന്നു. പിന്നീട് ജഗതി ശ്രീകുമാർ ശോഭയെ വിവാഹം കഴിക്കുകയും ചെയ്തു. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് താരം ആദ്യമായി നാടക അഭിനയം ചെയ്യുന്നത്.

തന്റെ മൂന്നാം വയസ്സിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. വിവാഹ ദിനത്തിനോടനുബന്ധിച്ച് ജഗതി ശ്രീകുമാർ ഭാര്യയ്ക്ക് നൽകിയ സമ്മാനമാണ് ഏറെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇത്രയും വർഷം ഒത്തിരി സന്തോഷത്തോടെ കടന്നുപോയ ഈ ദിനങ്ങളെ ഓർത്ത് തന്റെ ഭാര്യയെ വാരിപ്പുണർന്ന് ചുംബനം നൽകുകയാണ് ജഗതി. ഏറെ സ്നേഹത്തോടെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആരാധകരാണ് വിവാഹ വാർഷിക ആശംസകൾ താരത്തിന് നേർന്നു കൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *