ദുഃഖത്തിനു പിന്നാലെ സന്തോഷ വാർത്ത അറിയിച്ച് രജനികാന്തിന്റെ മകൾ സൗന്ദര്യ.!! | Soundarya Rajinikanth New Baby

Soundarya Rajinikanth New Baby : നിരവധി സിനിമകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. മലയാളി അല്ലെങ്കിൽ പോലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ വാർത്തകൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാറുണ്ട്. താരത്തെ പോലെ തന്നെ തന്റെ രണ്ടു പെൺമക്കളും സിനിമ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിയിരുന്നു. അഭിനേതാവ് ആയിട്ടല്ല പകരം പ്രൊഡ്യൂസർ ആയും സിനിമ സംവിധാനം ചെയ്തുമാണ് സിനിമ മേഖലയിൽ ഇരുവരും തന്റെതായ സ്ഥാനം ഉറപ്പിച്ചത്.

   

അതിനേക്കാളുപരി സൗന്ദര്യ നല്ലൊരു ഗ്രാഫിക് ഡിസൈനർ കൂടി ആണ്. നിരവധി സിനിമകളിലും തരാം ഗ്രാഫിക്ഡി ഡിസൈനർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇപോഴിതാ രജനികാന്ത് വീണ്ടും മുത്തശ്ശനായി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. രജനിയുടെ പ്രിയ മകളായ സൗന്ദര്യ ആണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. സൗന്ദര്യ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ വാർത്ത താരം തന്നെയാണ്.

സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. സൗന്ദര്യയുടെ കൈയും കുഞ്ഞിന്റെ കൈയും ചേർത്ത് പിടിച്ചുള്ള ചിത്രങ്ങൾ ആണ് പങ്കുവെച്ചത്. ഒപ്പം ഇങ്ങനെ കുറിക്കുന്നു. ദൈവത്തിന്റെ കൃപയോടും മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ടും വേദിന്റെ കുഞ്ഞു അനിയനെ വരവേൽക്കുന്ന ത്രില്ലിൽ ആണ് ഞങ്ങൾ. “വീർ രജനികാന്ത് വനൻഗമുടി” എന്നാണ് പേര്. എന്നിങ്ങനെ ആയിരുന്നു വാക്കുകൾ.

ഇരുവർക്കും ഒരു മകൻ ആണ് ജനിച്ചത്. താരത്തിന്റെ ആദ്യ വിവാഹം പരാജയപ്പെട്ടങ്കിലും പിന്നിട് സൗന്ദര്യ വിശാകിനെ വിവാഹം ചെയ്യുകയായിരുന്നു. ചിത്രങ്ങൾ പങ്കുവെച്ച നിമിഷം തന്നെ ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കുകളും കമ്മെന്റുകളും നൽകി രംഗത്തെത്തുന്നത്. ഒപ്പം തന്നെ ഇരുവർക്കും അഭിനന്ദനങ്ങളും അറിയിക്കുന്നു. കുഞ്ഞിന്റെ ചിത്രങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *