മാഷുറക്ക് മനോഹരമായ സമ്മാനവുമായി പ്രിയതമൻ!! വികാരഭരിതമായ പിറന്നാൾ ആഘോഷിച്ച് താരം.. | Viral Birthday Celebration Of Mashura.

Viral Birthday Celebration Of Mashura : സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേർസ് ഉള്ള താരകുടുംബം ആണ് ബഷീർ ബാഷിയുടേത്. ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു ബഷീർ. തന്റെ കുടുംബത്തെ കുറിച്ച് താരം ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ മത്സരത്തിനിടയിൽ താരത്തിന്റെ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന് താരം ആരാധകർക്ക് മുന്നിൽ പറയുകയായിരുന്നു. പിന്നീട് മത്സരത്തിന് ശേഷം പുറത്തു ഇറങ്ങിയ ബഷീർ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചു.

   

താരത്തിന്റെ ആദ്യ ഭാര്യ ആണ് സുഹാന. ഇരുവർക്കും 2 മക്കളും ഉണ്ട്. പിന്നീട് ബഷീർ രണ്ടാമത് മാഷുറയെ വിവാഹം കഴിക്കുകയായിരുന്നു. തന്റെ കുടുംബത്തോടൊപ്പം വ്ലോഗ് വീഡിയോസ് ചെയ്ത് വളരെ പോപ്പുലർ ആയി മാറുകയായിരുന്നു ബഷീർ. രണ്ട് ഭാര്യമാരോടൊപ്പം വളരെ സന്തോഷത്തോടെയും ഐക്യത്തോടെയും ആണ് ബഷീർ കഴിയുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താല്പര്യം ഏറെയാണ്.

ഇപ്പോൾ ഭാര്യ മാഷുറയുടെ പിറന്നാൾ ആഘോഷിക്കുകയാണ് കുടുംബം. വളരെ വലിയ ആഘോഷമായാണ് പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങൾ വഴി താരകുടുംബം പങ്കുവെച്ചു കഴിഞ്ഞു. പിറന്നാൾ ദിനത്തിൽ മനോഹരമായ സമ്മാനമാണ് ബഷീർ മാഷുറക്ക് നൽകിയത്. സ്വർണത്തിന്റെ വലിയ നെക്‌ളേസ്‌ ആണ് താരം നൽകിയത്. മനോഹരമായി അലങ്കരിച്ച വേദിയിൽ വലിയ കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷിച്ചത്.

ഈ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കൂടാതെ താരകുടുംബം പുതിയ അഥിതിയെ വരവേൽക്കാൻ ഉള്ള തയാറെടുപ്പിൽ ആണ്. മാഷുറ ആദ്യ പ്രസവത്തിന് അടുക്കുകയാണ്. ഇതും ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. സോഷ്യൽ മീഡിയയിൽ മാഷുറക്ക് ആശംസപ്രവാഹവുമായി എത്തി കഴിഞ്ഞു ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *