നൊമ്പരപ്പെടുത്തുന്ന പുതിയ ചിത്രങ്ങളുമായി പ്രാർത്ഥന!! വൈറൽ ആയി താരപുത്രിയുടെ പോസ്റ്റ്‌.. | Prathana Indrajith Shares Heart Touching Pictures.

Prathana Indrajith Shares Heart Touching Pictures : മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് സുകുമാരന്റെത്. സുകുമാരന്റെയും മല്ലികയുടെയും മക്കളാണ് നടമാരായ ഇന്ദ്രജിത്തും പൃഥ്വിരാജും. നടൻ ഇന്ദ്രജിത്തിന്റെ കുടുംബം വളരെ സുപരിചിതരാണ്. ഭാര്യ പൂർണിമയും മക്കളായ പ്രാർത്ഥനയും നക്ഷത്രയും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അവർ പങ്കുവെക്കാറുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ അമ്മ പൂർണിമയ്ക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് എത്തിരിക്കുകയാണ് മകൾ പ്രാർത്ഥന.

   

കുറച്ചുദിവസം മുൻപാണ് പ്രാർത്ഥന പഠനത്തിന് ആയി വിദേശത്തേക്ക് പോയത്. ലണ്ടനിലെ ഗോൾഡ് സ്മിത്ത് സർവകലാശാലയിൽ പഠിക്കുകയാണ് പ്രാർത്ഥന ഇപ്പോൾ. മകളെ കണ്ണീരോടെ യാത്രയാക്കുന്ന പൂർണിമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മകൾ പങ്കുവെക്കുന്ന ഈ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. മനോഹരമായ ചിത്രങ്ങൾ ആണ് ഇത്. എന്റെ പ്രിയപ്പെട്ട ബെസ്റ്റ് ഫ്രണ്ടിനെ ഞാനൊരുപാട് മിസ്സ് ചെയ്യുന്നു..

എന്നാണ് ചിത്രങ്ങൾ തലക്കെട്ടു പങ്കുവെച്ച് പ്രാർത്ഥന പറയുന്നത്. ഇതിനു മറുപടി ആയി ഞാനും നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു എന്നാണ് പൂർണിമ കമെന്റ് ചെയ്തത്. പ്രാർത്ഥന പങ്കുവെച്ച ഈ പോസ്റ്റ് വൈറൽ ആയി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപെടുന്ന ഒന്നാണ് പൂർണിമയുടെയും മക്കളുടെയും അടുപ്പം. പൂർണിമയും മക്കളും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കു വയ്ക്കുമ്പോൾ നിങ്ങൾ സഹോദരിമാർ ആണോ എന്നാണ് ആരാധകർ ചോദിക്കാറുള്ളത്.

അതുപോലെയാണ് ഈ മൂവർ സംഘത്തിന്റെ അടുപ്പവും സ്നേഹവും. അതുകൊണ്ട് തന്നെ പൂർണിമയെയും മക്കളെയും ആരാധകർക്ക് വലിയ കാര്യമാണ്. പ്രാർത്ഥനയെ പാത്തു എന്നാണ് പൂർണിമയും കുടുംബവും വിളിക്കുന്നത്. നക്ഷത്രയെ നാച്ചു എന്നാണ് വിളിക്കുന്നത്. സഹോദരിമാരുടെ അടുപ്പവും സിനിമാ ലോകത്തെ ശ്രദ്ധ വിഷയം ആണ്. എന്തായാലും പ്രാർത്ഥനയുടെ ഈ പോസ്റ്റ് ആരാധകർ ഇരു കയ്യുംനീട്ടി സ്വീകരിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *