നടൻ ദുൽഖർ സൽമാൻ തന്റെ കാർ പ്രേമത്തെക്കുറിച്ചും ശേഖരണത്തെക്കുറിച്ചും ആരാധകർക്ക് മുമ്പിൽ തുറന്നു പറഞ്ഞ് താരം. | Dulquer Salmaan Opens Up About His Car Collection.

Dulquer Salmaan Opens Up About His Car Collection : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന യുവതാര നടനാണ് ദുൽഖർ സൽമാൻ. ആരാധകർ കൂടുതലായും താരത്തെ അറിയപേടുന്നത് കുഞ്ഞിക്ക എന്ന പേരിലാണ്. ഇന്ത്യൻ ചലച്ചിത്ര നടനും, പിന്നണി ഗായകനും, ചലച്ചിത്ര നിർമ്മാതാവുമായ ദുൽഖർ സൽമാൻ മലയാളി പ്രേക്ഷകരുടെ എല്ലാമെല്ലാമാണ്. തമിഴ്, തെലുങ്ക് ,ഹിന്ദി എന്നിങ്ങനെ അനേകം ഭാഷകളിലൂടെയുള്ള സിനിമകളിലാണ് തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. 2012 ഇൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്.

   

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഒരു വിശേഷങ്ങളും നിമിഷം നേരത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. ഇപ്പോഴിതാ കുഞ്ഞിക്ക തന്റെ കാർ പ്രേമത്തെക്കുറിച്ച് തുറന്നു പറയുകയും ഇതുവരെ ഞാൻ ശേഖരിച്ച കാറുകളെ കുറിച്ച് ആരാധകർക്ക് മുൻപിൽ പ്രദർശിപ്പിക്കുകയും ആണ് താരം. എന്നെപ്പോലെ തന്നെ ഒട്ടനവധി ആളുകളും കാറുകൾ ഇഷ്ടപ്പെടുന്നവരാകാം. അതുകൊണ്ടാണ് ഞാൻ എന്റെ ശേഖരണത്തെക്കുറിച്ചും ഞാൻ ഇതുവരെ വാങ്ങിച്ച കാറിന്റെ ഫംഗ്ഷൻസിനെ കുറിച്ച് പരിചയപ്പെടുത്തുന്നത്.

ഇന്ന് താരം പരിചയപ്പെടുത്തി എത്തിയിരിക്കുന്നത് 991.2 പോർസ്ച് 911GT3കാറാണ്. കുറെ നാളുകളായി കാറുകളുടെ വീഡിയോ എടുത്ത് നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തണമെന്ന് വിചാരിക്കുന്നു… എന്നാൽ ഞാനൊരു പൊങ്ങച്ചക്കാരൻ ആണോ എന്ന് നിങ്ങൾ വിചാരിച്ചാലോ എന്ന് കരുതിയാണ് ഇതുവരെ വീഡിയോ ചെയ്യാതിരുന്നത്. പിന്നെ തോന്നി എന്നെപ്പോലെ തന്നെ കാറുകളെ ഒരുപാട് സ്നേഹിക്കുന്നവർ ഈ ലോകത്ത് ഉണ്ടായിരിക്കും.

അതാണ് എന്നെ ഈ വീഡിയോ ചെയ്യാൻ തോന്നിപ്പിച്ചത്. താരത്തിന്റെ ഓരോ വാക്കുകളും സോഷ്യൽ മീഡിയയിൽ വളരെയേറെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കാറുകളെ കുറിച്ചുള്ള പരിചയപ്പെടുത്തലും ആരാധകർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒന്നുതന്നെയാണ് കുഞ്ഞിക്ക എന്നിങ്ങനെ അനേകം കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ തുറന്നുപറയുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *