ഒത്തിരി പഴമയുള്ള ക്ഷേത്രമാണെങ്കിലും ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങൾക്ക് വളരെയേറെ പ്രത്യേകതയുണ്ട്!! ക്ഷേത്രദർശനത്തെക്കുറിച്ച് കീർത്തിയുടെ വാക്കുകൾ… | keerthy suresh At Talking With Temple Visiting.

keerthy suresh At Talking With Temple Visiting : മലയാള ചലച്ചിത്രരംഗത്ത് വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ യുവതാര നടിയാണ് കീർത്തി സുരേഷ്. രണ്ടായിരത്തിൽ ബാലതാരമായി മലയാള ചലച്ചിത്ര സിനിമയിൽ അരങ്ങേറുകയായിരുന്നു. പിന്നീട് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന സിനിമയിൽ നായികയായി കീർത്തിയുടെ ആദ്യ നായിക ചലച്ചിത്രത്തിൽ അരങ്ങേറി. വളരെ കുറഞ്ഞ സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിൽപോലും അനേകം പുരസ്കാരങ്ങൾ തന്നെയാണ് മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ ഇതിനോടകം താരം കരസ്ഥമാക്കിയിട്ടുള്ളത്.

   

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് താരം തന്റെ കുടുംബവും ഒന്നിച്ച് ക്ഷേത്ര ദർശനം നടത്തിയ അനവധി വീഡിയോകളും ചിത്രങ്ങളും ആണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം സോഷ്യൽ മീഡിയയിലൂടെ എല്ലാ സന്തോഷങ്ങളും ആരാധകരെ അറിയിച്ചു എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന് ക്ഷേത്രദർശന വീഡിയോകളും ചിത്രങ്ങളും തന്നെയാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്.

“ഇന്ന് ഞാൻ എന്റെ കുടുംബത്തിനോടൊപ്പം ക്ഷേത്രം ദർശിക്കുകയാണ്. ഈ അമ്പലത്തിനെ എട്ട് നൂറ്റാണ്ട് കാലങ്ങൾ പഴക്കമാണ് ഉള്ളത്. ഇത്രയും വർഷം പഴക്കമുള്ളത് കൊണ്ട് തന്നെ ഈ അമ്പലത്തിന്റെ ചുമരിലുള്ള ഓരോ കൊത്ത് പണികളും അത്രയേറെ മനോഹരമാണ്”. ഇങ്ങനെയാണ് താരം പങ്കുവെച്ച ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ നൽകിയിരിക്കുന്ന കുറിപ്പ്. ക്ഷേത്രദർശനവും ക്ഷേത്ര പരിസരത്തിലെ സന്ധ്യസമയത്തെ ആഘോഷങ്ങളും എല്ലാം ഇപ്പോൾ താരം ആരാധകർക്കായി പങ്കുവെച്ചെത്തിയിരിക്കുന്നു.

അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നതുപോലെതന്നെ ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ഒരാൾ കൂടിയാണ്. മികച്ച നടി പുരസ്കാരം, വയലാർ ചലച്ചിത്ര പുരസ്കാരം എന്നിങ്ങനെ അനേകം അവാർഡുകൾ തന്നെയാണ് താരം ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചെത്തിയ ക്ഷേത്രദർശന ചിത്രങ്ങളാണ് ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *