എന്റെ അലസത കൊണ്ടാണ് എനിക്ക് ഈ അസുഖം വന്നു ചേർന്നത്…, ആരോഗ്യ പ്രശ്നങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് സുബി

ഇന്നും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് അവതാരികയായി ഷോകളിൽ നിറഞ്ഞ് കവിഞ്ഞ താരമാണ് സുബി. കുട്ടിപ്പട്ടാളം എന്ന ഷോയിൽ അവതാരകയായി താരം മനസ്സുകളിൽ ഇടം നേടിയിരിക്കുകയാണ്. എന്നാൽ ഈ അടുത്താണ് താരം സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ അവതരിപ്പിച്ചത്. ഏത് ഷോകളിൽ ആണെങ്കിലും തന്റേതായ പ്രേക്ഷകർക്ക് ഇഷ്ടം തോന്നിപ്പിക്കുന്ന രീതിയിലാണ് പറയുവാറ്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവട്ട വീഡിയോ സുബി തന്റെ ആരോഗ്യപ്രശ്നങ്ങളിൽ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

   

എനിക്കിപ്പോൾ വർക്ക്ഷോപ്പിൽ കേറണ്ടി വന്നത് എന്നാണ് താരത്തിന്റെ മറുപടി. കൃത്യം സമയത്ത് ഭക്ഷണം കഴിക്കാതെയും മരുന്നു കഴിക്കാതെയും നടന്നു കൊണ്ടാണ് എന്റെ ആരോഗ്യം ഇത്രയേറെ മോശമായത്. ഷൂട്ടിന് പോകാൻ ഇരിക്കുന്ന ദിവസത്തിന് തലേദിവസം അതാണ് എനിക്ക് അസ്വസ്ഥത കണ്ടു തുടങ്ങിയത്. ഭയങ്കരമായ നെഞ്ചുവേദനയും ഒപ്പം നല്ല ശരീരവേദനയും ഉണ്ടായിരുന്നു ഒന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല എനിക്ക്. പ്രശ്നങ്ങൾ കഴിക്കുമ്പോൾ പിന്നീട് ശർദ്ദി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നെഞ്ചുവേദന കൂടിയത് കൊണ്ട് തന്നെ ഇസിജി എടുത്തപ്പോൾ അതിൽ പൊട്ടാസ്യം കുറവുള്ളത് കൊണ്ടാണെന്ന് പറഞ്ഞിരുന്നു എന്നാൽ അതിനുള്ള മരുന്ന് ഞാൻ കഴിച്ചില്ല. മരുന്നു ഭക്ഷണമോ ഒന്നും തന്നെ ഞാൻ ശ്രദ്ധിക്കാറില്ല അതുകൊണ്ടുതന്നെ എന്റെ ആരോഗ്യം വളരെ മോശമായി. എന്റെ അലസത കൊണ്ടാണ് എനിക്ക് ഇപ്പോൾ ഇങ്ങനെ സംഭവിച്ചത് അതുകൊണ്ട് നിങ്ങളെല്ലാവരും കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും മരുന്നു കഴിക്കുന്നവർ ആണെങ്കിൽ കൃത്യമായി കഴിക്കുകയും ചെയ്യണം എന്നാണ് താരത്തിന്റെ നിർദ്ദേശം.

ശരീരത്തിൽ മഗ്നീഷ്യം കയറ്റുന്നതിൽ നിന്ന് പൊട്ടാസ്യം കയറ്റുമ്പോൾ ഭയങ്കര വേദനയാണെന്ന് സുബി പറയുന്നുണ്ട് വീഡിയോയിലൂടെ. അതുപോലെതന്നെ പാൻക്രിയാസ് ഒരു കല്ല് ഉണ്ടെന്നും അത് വലിയ പ്രശ്നമില്ല എന്നും പറയുന്നു. ഭക്ഷണം കഴിക്കാതെയും മരുന്ന് കഴിക്കാതെ മുന്നോട്ട് പോവുകയാണെങ്കിൽ ഈ അസുഖം വിഷ്ണമാകും എന്നാണ് ഡോക്ടർമാർ അറിയിച്ചത്. അതുകൊണ്ട് നിങ്ങൾ എല്ലാവരും കൃത്യമായിത്തന്നെ ഭക്ഷണം കഴിക്കണം എന്നാണ് സുബിയുടെ വാക്കുകൾ. താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഒരുപാട് നിർദ്ദേശങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *