വളഗാപ്പ് ചടങ്ങിൽ അനുജത്തിയെ സ്വർണ്ണം കൊണ്ട് മൂടികൊണ്ട് വാരിപ്പുണർന്ന് ചുംബനം നൽകുകയാണ് നടി മേഘ്‌ന! | Meghna Kissing Her Younger Valagap Ceremony.

Meghna Kissing Her Younger Valagap Ceremony : മലയാളി പ്രേക്ഷകർക്കു ഏറെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന. താരം പങ്കുവെക്കുന്ന ഓരോ പുതിയ വിശേഷങ്ങൾ നിമിഷനേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ചീരുവിന്റെ മരണം മേഘ്‌നയെ വല്ലാതെ തളർത്തിയിരുന്നു. അപ്രതീക്ഷിതമായ വിയോഗ വാർത്ത കേട്ട് നെഞ്ചുപൊട്ടി കരയുകയായിരുന്നു മേഘ്‌ന. ഒരുപാട് നാളുകൾക്ക് ശേഷമാണ് മേഘ്‌ന തന്റെ ഭർത്താവിനെ വിയോഗ വാർത്തയിൽ നിന്ന് കരകയറി എത്തിയത്. ഇന്നും ചീരു തന്നോടൊപ്പം ഇല്ലല്ലോ എന്ന വിഷമം മേഘ്‌നയെ ചുറ്റിപ്പറ്റി തന്നെ ഉണ്ട്. ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടിട്ടില്ല എന്ന തോന്നൽ ഉണ്ടാകുന്നത് റയാന്റെ പുഞ്ചിരിയേറിയ മുഖത്തോടെയാണ്.

   

എന്നാൽ ഒരു നിമിഷം ചീരുവിന്റെ മരണം മറന്നിരിക്കുകയാണ് ഈ കുടുബം. ഒരു നിമിഷത്തേക്ക് മാത്രം എന്ന് തന്നെ പറയാം. ചിരിച്ചു കഴിഞ്ഞ് ചീരുവിന്റെ ഫോട്ടോയിലേക്ക് നോക്കി വിതുമ്പി കരയുന്ന കുടുംബം തന്നെയാണ്. ചിരഞ്ജീവിയുടെ അനുജനും നടനുമായ ധ്രുവ സർജയുടെ ഭാര്യയുടെ വളഗാപ്പ് ചടങ്ങ് ആഘോഷമാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായി ഇരിക്കുന്നത്. അനിയന്റെ ഭാര്യയെ സ്വർണ്ണത്തിൽ മൂടിയിരിക്കുകയാണ് മേഘ്‌ന. ചേട്ടൻ ചെയ്യേണ്ടത് ചേച്ചി ചെയ്തു എന്നാണ് ആരാധകർ ഈ ചിത്രങ്ങൾ കണ്ട് താഴെ കുറിച്ചിരിക്കുന്നത്.

റയാനെ കളിക്കാൻ ഒരു കുഞ്ഞ് അനുജത്തിയോ അനിയനോ പോവുകയാണ് എന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ വാർത്ത ഉയർന്നിരുന്നു. ചിരഞ്ജീവിയുടെ അനുജനും നടനുമായ ദ്രുവ സർജയാണ് ഈ സന്തോഷവാർത്ത പങ്കുവെക്കുന്നത്. അപ്രതീക്ഷിതമായ മരണത്തിന് എല്ലാ കാര്യങ്ങൾക്കും മുമ്പിൽ നിന്നിരുന്നത് സഹോദരൻ തന്നെയായിരുന്നു. ഭാര്യയുടെ വളഗാപ്പ് ചടങ്ങിന് തന്റെ ജേഷ്ഠന്റെ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിരിക്കുകയാണ്. ചേട്ടന്റെ മുൻപിൽ നിന്ന് തൊഴുതതിനുശേഷം ആണ് വളഗാപ്പ് ആഘോഷങ്ങളെല്ലാം ആരംഭിച്ചത് തന്നെ.

അത്രയും സ്നേഹമാണ് ഇരു സഹോദരങ്ങളും തമ്മിൽ. ഇപ്പോൾ മേഘ്‌ന ചടങ്ങിൽ എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സഹോദരിയുടെ അടുത്തെത്തി സ്വർണ്ണ വളയും അണിഞ്ഞ് കൊച്ച് അനുജത്തിയെ വാരിപ്പുണർന്ന് ചുംബനം നൽകുകയാണ് താരം. ആഘോഷത്തിൽ എത്തിയ എല്ലാവരോടും വളരെ സന്തോഷകരമായി സംസാരിച്ചുവെങ്കിലും… ഈ നിമിഷം ചീരുവും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്തവർ ആരും തന്നെ ഇല്ല. അനേകം കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോടെ താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *