ഒരുപാട് നാളത്തെ സ്വപ്നം പൂവണിഞ്ഞു..പിറന്നാൾ ദിന വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് നൂബിൻ. | Nubin Happy Birthday.

Nubin Happy Birthday : കുടുംബ വിളക്ക് പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരമായി മാറിയ താരമാണ് നൂബിൻ ജോണി. പ്രതീഷ് എന്ന കഥാപാത്രമായി പരമ്പരയിൽ തിളങ്ങൂകയാണ് താരം. ഈയടുത്താണ് താരം വിവാഹിതരായത്. ഡോക്ടറും നടിയന്മാരായ ബിന്നി ജോസഫിനെയാണ് ജീവിതത്തിലേക്ക് ക്ഷണിച്ചത്. ആരാധകർക്ക് ഒരുപാട് സർപ്രൈസുകൾ നൽകി കൊണ്ടുള്ള വിവാഹമായിരുന്നു താരങ്ങളുടെ. സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

   

ഇപ്പോഴിതാ വിവാഹ ശേഷമുള്ള ആദ്യ പിറന്നാളിന് ഭാര്യ ബിന്നി നൽകിയ സർപ്രൈസസിനെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള വീഡിയോകളാണ് ഏറെ വൈറലായിരിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് ഒരു മാസം തികയുകയാണ്. വിവാഹത്തിന് മുമ്പ് വരെ സുഹൃത്തിന്റെ കയ്യിൽ ഗിഫ്റ്റ് കൊടുത്താണ് ഞാൻ നൂബിന് വിഷ് ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ഏറെ ആഘോഷമാക്കിയിരിക്കുകയാണ് പിറന്നാൾ. ആദ്യമായാണ് എന്റെ പിറന്നാളിന് കുടുംബക്കാരെയും സുഹൃത്തുക്കളെയും വിളിച് പിറന്നാൾ ആഘോഷിക്കുന്നത് എന്നായിരുന്നു നൂബിൻ പറഞ്ഞത്.

വീട്ടിൽ ചെറിയൊരു ആഘോഷമാണ് നടത്തിയിരുന്നത് പിറന്നാൾ പാർട്ടി ഒരുക്കിയിരുന്നത്. ഹോണ്ടസ് കാറിന്റെ ഫോട്ടോ വെച്ച കേക്ക് ആയിരുന്നു നൂബിനായി ബിന്നി ഒരിക്കിയിരുന്നത്. കേക്ക് കട്ട് ചെയ്യ്തതിന്റെ മുന്നോടിയായാണ് പിന്നെ ചേട്ടൻ ഹോണ്ടസ് കാർ കൊണ്ടുവന്നത്. ” ഇതൊക്കെ നിങ്ങൾ എങ്ങനെ ഒപ്പിച്ചു എന്നായിരുന്നു സർപ്രൈസ് ആയി നിന്നിരുന്ന നൂബിൻ ചോദിച്ചിരുന്നത് “. ഹോണ്ടസ് കാറിനെ കുറിച്ച് എന്നോട് എപ്പോഴും പറയാറുണ്ട് അതാണ് പിറന്നാൾ തന്നെ സർപ്രൈസ് ആയി സമ്മാനിച്ചത്.

ഒരുപാട് കാലത്തെ പ്രണയത്തിനു ശേഷമാണ് നൂബിനും ബിന്നിയും പ്രണയത്തിലാകുന്നത്. ഒരാളുമായി പ്രണയത്തിലാണ് എന്ന് നിരവധി അഭിമുഖങ്ങളിൽ താരം പറയാറുണ്ട് എങ്കിലും അത് ആരാണ് എന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഏറെ സർപ്രൈസുകളും കൂടിയുള്ള വിവാഹം തന്നെയായിരുന്നു ആരാധകർക്കായി നൂബിൻ സമ്മാനിച്ചത്. താരത്തിന്റെ പിറന്നാൾ സർപ്രൈസ് വിശേഷങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് താരം സോഷ്യൽ മീഡിയയിൽ.

Leave a Reply

Your email address will not be published. Required fields are marked *