ഇന്ന് ഞാൻ നിന്റെ കൈകളിൽ സുരക്ഷിതയാണ്.. മകൾക്ക് ജന്മദിനാശംസകളുമായി ആശ ശരത്!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. | Asha Sarath Daughter Birthday Celebration.

Asha Sarath Daughter Birthday Celebration : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശ ശരത്. ടെലിവിഷൻ സീരിയൽ പരമ്പരയിലൂടെ ആണ് അഭിനയ ലോകത്തേക്ക് നടി ചുവടു വക്കുന്നത്. ഏഷ്യാനെറ്റ്‌ ചാനലിലെ കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ നടി മലയാളികൾക്ക് സുപരിചിതയായി. ഈ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ആശ ശരത്. നടിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ കുടുംബത്തിലെ പുതിയ വിശേഷമാണ് നടി പങ്കുവെക്കുന്നത്. ഇളയ മകൾ കീർത്തനയുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. മകളുടെ പിറന്നാൾ ഗംഭീരമായി ആണ് ആഘോഷിച്ചത്.

   

നടിയുടെ ഭർത്താവും മൂത്തമകൾ ഉത്തരയും കൂടി കിടിലൻ പിറന്നാൾ സർപ്രൈസ് ആണ് ഒരിക്കിയത്. എല്ലാവരും ഒരുമിച്ച് മനോഹരമായ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. അതിനുശേഷം കുടുംബത്തോടൊപ്പം യാത്രയും പോയിരുന്നു. മക്കളോട് ഒപ്പം അമ്മ ആശ ശരത്തും അടിച്ചുപൊളിക്കുകയായിരുന്നു. കുടുംബസമേതം ഇപ്പോൾ വിദേശത്താണ് ആശ ശരത്. മനോഹരമായ ചിത്രങ്ങളാണ് മകളുടെ ജന്മദിനത്തിൽ ആശ ശരത്ത് പങ്കുവെച്ചത്.

മകളുടെ ഒരു ബാല്യകാലചിത്രവും ഇപ്പോഴത്തെ ചിത്രങ്ങളും ആണ് നടി പങ്കുവെച്ചത്. മനോഹരമായ തലക്കെട്ടും ചിത്രങ്ങൾക്ക് ആശ പങ്കുവെക്കുന്നുണ്ട്. ഇന്നലെ നീ എന്റെ കൈകളിൽ സുരക്ഷിത ആയിരുന്നു.. എന്നാൽ ഇന്ന് ഞാൻ നിന്റെ കൈകളിൽ സുരക്ഷിതയാണ്.. ഹാപ്പി ബർത്ത് ഡേ മൈ സ്വീറ്റ് അമ്മുടു. എന്നാണ് ഇൻസ്റ്റാഗ്രാമിൽ ആശ ശരത് കുറിക്കുന്നത്. ഈ പോസ്റ്റും ചിത്രങ്ങളും ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ വൈറൽ ആവുകയായിരുന്നു. കീർത്തനയ്ക്ക് ആശംസകളുമായി സിനിമാലോകവും എത്തിയിരുന്നു. അടുത്തിടെ മൂത്തമകൾ ഉത്തരയുടെ വിവാഹനിശ്ചയം നടന്നിരുന്നു. അമ്മയെ പോലെ തന്നെ നൃത്തത്തിൽ തിളങ്ങിയ ഉത്തര, സിനിമയിലേക്ക് ഉള്ള ചുവടുറപ്പിച്ചു കഴിഞ്ഞു. എന്നാൽ കീർത്തന ഇതിൽനിന്ന് വ്യത്യസ്തമായി പഠനവുമായി മുന്നോട്ടു പോവുകയാണ്.

 

View this post on Instagram

 

A post shared by Asha Sharath (@asha_sharath_official)

Leave a Reply

Your email address will not be published. Required fields are marked *