ഇസുവിനെ കാണ്മാനില്ല.. ഒടുവിൽ മകനെ കണ്ടെത്തി ചാക്കോച്ചൻ!! വൈറലായി വീഡിയോ.. | Funny Video Of Kunchacko Boban And Son.

Funny Video Of Kunchacko Boban And Son : മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ഹീറോ ആയി സിനിമയിൽ അറിയപ്പെട്ട നടൻ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ ആണ്. കഴിഞ്ഞ ദിവസം ആയിരുന്നു നടന്റെ ജന്മ ദിനം. ജന്മദിനത്തിൽ വ്യത്യസ്തമായ പിറന്നാൾ ആഘോഷം ആണ് കുടുംബം നടന് വേണ്ടി ഒരുക്കിയിരുന്നത്. ഇപ്പോൾ സിനിമലോകം ഒന്നടങ്കം നടന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ചാക്കോച്ചൻ. കുടുംബത്തോടൊപ്പം ആണ് നടൻ എത്തിയത്.

   

വലിയ താരനിരയാണ് വേദിയിൽ ഉണ്ടായിരുന്നത്. മഞ്ജു വാരിയർ, രമേശ് പിഷാരടി, സംവിധായകൻ പ്രിയദർശൻ, എംജി ശ്രീകുമാർ, ആന്റണി പെരുമ്പാവൂർ, തുടങ്ങി സിനിമാ മേഖലയിലുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. അവർക്കൊപ്പം വേദിയിൽ നിൽക്കുമ്പോൾ ആണ് കുഞ്ചാക്കോ ബോബന് സർപ്രൈസ് എത്തിയത്. വലിയ കേക്ക് ആണ് വേദിയിലേക്ക് എത്തിയത്. ഒപ്പം കേക്ക് മുറിക്കാൻ നടന്റെ കുടുംബത്തെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

താൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല എന്നും, എല്ലാവർക്കും നന്ദി എന്നും ചാക്കോച്ചൻ പറഞ്ഞു. ഈ സമയം വേദിയിലേക്ക് ഭാര്യ പ്രിയയും കുടുംബവും കടന്ന് വരികയായിരുന്നു. മകൻ ഇസഹാക്ക് പ്രിയയുടെ കൂടെ ഇല്ലായിരുന്നു. നിറഞ്ഞ സദസ്സിൽ നിന്നും മകനെ കണ്ടെത്താൻ ബുദ്ധിമുട്ട് ആണെന്ന് മനസിലായ ചാക്കോച്ചൻ, മൈക് എടുത്ത് വിളിച്ചു പറയുകയായിരുന്നു. എന്റെ മകൻ ഇസു ഇവിടെ ഉണ്ടെങ്കിൽ വേഗം സ്റ്റേജിലേക്ക് വരണം..

നിന്റെ അപ്പൻ ആടാ വിളിക്കുന്നത്.. വാ. എന്നെല്ലാം കുഞ്ചാക്കോ ബോബൻ മൈക്കിലൂടെ പറഞ്ഞു. ഉടനെ മകൻ ഇസു സ്റ്റേജിലേക്ക് എത്തി. ശേഷം മകനെ വാരിയെടുത്ത്, ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുകയായിരുന്നു. രസകരമായ ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്. അച്ഛനും മകനും ക്യൂട്ട് ആണെന്ന് ആണ് ആരാധകർ കമന്റ് ചെയ്തുകൊണ്ട് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *