രൺബീറിനും ആലിയക്കും പെൺകുഞ്ഞ് പിറന്നു.. ഇരുവർക്കും ആശംസകളുമായി സിനിമാലോകം.. | Alia And Ranbeer Blessed With A Baby Girl.

Alia And Ranbeer Blessed With A Baby Girl : ബോളിവുഡിലെ സൂപ്പർ താരമാണ് നടി ആലിയ ഭട്ട്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയുടെ ഇന്ന് കാണുന്ന പോലെയുള്ള വളർച്ച ഏവരെയും അത്ഭുതപെടുത്തുന്നത് ആണ്. അച്ഛന്റെ വഴിയെ സിനിമയിലെത്തിയ ആലിയക്ക് തുടക്കകാലങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ ഈ വിമർശനങ്ങളെ പൊളിച്ചെഴുതുന്ന തരത്തിൽ ഉള്ള അഭിനയമാണ് സിനിമയിൽ കാഴ്ചവയ്ക്കാറുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡ് സിനിമയെ ഞെട്ടിച്ച ഈ താരം, ബോളിവുഡ് നടൻ ആയ രൺബീർ കപൂറിനെ വിവാഹം കഴിച്ചത്.

   

മാസങ്ങൾക്ക് ശേഷം ഇൻസ്റ്റഗ്രാമിലൂടെ ആലിയയാണ് ഇരുവരും കുഞ്ഞിന് ആയുള്ള കാത്തിരിപ്പിൽ ആണെന്ന് ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് ഈ താരദാമ്പതികൾക്ക് ഉള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ ഈ വിശേഷം സിനിമലോകത്തെ ഏറെ ശ്രദ്ധിക്കപെട്ട ഒന്നായി മാറി. ഇപ്പോൾ ഇരുവരുടെയും പുതിയ സന്തോഷവാർത്തയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ആലിയ പെൺകുഞ്ഞിന് ജന്മം നൽകിയത്. ആലിയ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത ആരാധകരെ അറിയിച്ചത്. താരത്തിന്റെ പോസ്റ്റു വന്നതിനു പിന്നാലെ നിരവധി ആരാധകരാണ് താരദമ്പതികൾക്ക് ആശംസകൾ ആയി എത്തിയത്. ബ്രമാസ്ത്ര എന്ന സിനിമയാണ് ഇരുവരുടെയും പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ സിനിമ. ഈ സിനിമയിൽ അഭിനയിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് ഇരുവരും പ്രണയത്തിലാവുന്നത്.

ഇപ്പോൾ കുഞ്ഞ് വന്നു അറിയിച്ചുകൊണ്ട് ഒരു ചിത്രം ആലിയ പങ്കുവെച്ചു. ഒരാൺ സിംഹവും പെൺസിംഹവും അവരുടെ ഒപ്പം കുഞ്ഞും. ഇതാണ് അലിയ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെച്ച ഈ ചിത്രത്തിന് താഴെ സിനിമാലോകം ഒന്നടങ്കം ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ കുഞ്ഞിന്റെ മുഖം ഇതുവരെ അവർ പങ്കുവെച്ചിട്ടില്ല. കുഞ്ഞിന്റെ ചിത്രങ്ങൾക്കായി ആരാധകരും സിനിമ ലോകവും കാത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

Leave a Reply

Your email address will not be published. Required fields are marked *