ഇതാണ് യഥാർത്ഥ സൗഹൃദം…ആത്മാർത്ഥ സുഹൃത്തിന്റെ പിറന്നാൾ ഗംഭീരമാക്കുകയാണ് പേർളി!!ചിത്രങ്ങൾ പങ്കുവെച്ച് താരം.. | Best Friend Birthday Wishing By Pearle Maaney.

Best Friend Birthday Wishing By Pearle Maaney : ആരാധകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമാണ് പേളി മാണി. ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരികയും നടിയുമാണ് നമ്മുടെ താരം. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന ഷോയിൽ അവതാരകയായി ആരാധകരുടെ മനസ്സ് കീഴടക്കിയ താരവും കൂടിയാണ്. എനർജി ആയിട്ടുള്ള താരത്തിന്റെ വർത്തമാനങ്ങളാണ് മലയാളികൾക്ക് ഒത്തിരി പ്രിയം. സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

   

2018 ഇൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തുകയും ആ സീസണിലെ രണറപ്പായി മത്സരിചച്ച് വിജയിക്കുകയും ചെയ്തു. ആദ്യമായി താരം അഭിനയരംഗത്ത് കടന്നുവന്നത് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ ആയിരുന്നു. ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയ ശ്രീനിഷ് അരവിന്ദമായി പ്രണയബന്ധത്തിൽ ഏർപ്പെടുകയും ഇവർ വിവാഹിതരാവുകയും ചെയ്തു.താരതമ്പര്യന്മാരുടെ വിവാഹം വളരെയേറെ സ്നേഹത്തിന്റെ ഉറവിടം സൃഷ്ടിച്ച ഒന്ന് തന്നെയായിരുന്നു.

താരദമ്പതിമാരെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് മകൾ നില ബേബിയെയും ഇഷ്ടപ്പെടുന്നത്. കുഞ്ഞുവാവയുടെ കൊച്ചുകൊച്ചു കുസൃതികളും കളിച്ചിരികളും എല്ലാം ആരാധകരെ ഒട്ടേറെ സന്തോഷത്തിൽ നയിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയറുന്നത്.താരത്തിന്റെ ഒറ്റ സുഹൃത്തായ നീതുവിന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നീ എന്റെ നല്ലൊരു സുഹൃത്താണ് എന്നും നിന്നിലെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയും ആണ് പേർളി.

താരം പങ്കുവെച്ച ചിത്രങ്ങൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. പേളി തന്റെ സുഹൃത്തിന്റെ മകളെ എടുത്തപ്പോൾ ഏറെ വിഷമത്തോടെ നോക്കി നിൽക്കുന്ന നിൽബേബിയെയും ചിത്രത്തിൽ കാനാവുന്നതാണ്. എന്റെ അമ്മയല്ലേ പിന്നെന്തിനാ അവളെ എടുത്തിരിക്കുന്നത് എന്നെ എടുത്തുകൂടെ എന്ന മട്ടിൽ വിഷമമായി നോക്കി നിൽക്കുന്ന നിലയുടെ ചിത്രവും വൈറലായി മാറുകയാണ്. കൂടാതെ പേളിയുടെ ആരാധകർ നിരവധി പേരാണ് നീതുവിനെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കടനെത്തുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *