ഇതാണ് യഥാർത്ഥ സൗഹൃദ സ്നേഹം!! എട്ടിന്റെ പണികൊടുത്ത് നസ്രിയ പ്രിത്തിയുടെ പിറന്നാൾ ദിവസത്തിൽ. | Nazriya Fahadh Wish For Prithviraj Sukumaran Birthday.

Nazriya Fahadh Wish For Prithviraj Sukumaran Birthday : മലയാളി പ്രേക്ഷകർ ഒത്തിരി ഇഷ്ടപ്പെടുന്ന താരമാണ് നസ്രിയ ഫഹദ്. 2006 ഇൽ പുറത്തിറങ്ങിയ പള്ളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയരംഗത്തേക്ക് കടന്നു എത്തുന്നത്. പിന്നീട് മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു വരികയായിരുന്നു. അഭിനേത്രി എന്നതിലുപരി ഒരു നല്ല ഗായിക കൂടിയാണ്. തരാം ഇതുവരെ അനേകം ചിത്രങ്ങളിലാണ് പിന്നണിഗായികയായി പ്രവർത്തിച്ചിട്ടുള്ളത്. ഇപ്പോൾ ചലച്ചിത്ര നിർമ്മാണ രംഗത്ത് കൂടി ചുവട് വെച്ച് തുടങ്ങുകയാണ്.

   

മലയാളം ഭാഷകൂടാതെ തമിഴ് സിനിമകളിലും അഭിനയമികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ ആരാധന പിന്തുണ തന്നെയാണ് താരത്തിന് ചുറ്റും നിലനിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ സന്തോഷകരമായ വിശേഷങ്ങളും ആരാധകർ നിമിഷനേരത്തിനുള്ളിലാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ മലയാളികൾ ഏറെ സ്നേഹിക്കുന്ന നടൻ പൃഥ്വിരാജ് സുകുമാരന്റെ പിറന്നാൾ ദിനത്തിൽ നസ്രിയ പിറന്നാളാശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്.

യഥാർത്ഥ സൗഹൃദം നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ ഇതാണ് ആ സൗഹൃദം എന്നാണ് ആരാധകർ താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി പങ്കുവെക്കുന്നത്. നസ്രിയയും നടൻ പ്രിത്വിരാജും തമ്മിലുള്ള സ്നേഹ ബന്ധം മലയാളികൾക്കിടയിൽ പ്രശസ്തമുള്ള ഒന്നാണ്. പല ഇന്റർവ്യൂകളിലും താരങ്ങൾ അവരുടെ ഇടയിലുള്ള സൗഹൃദ ബന്ധത്തെ കുറിച്ച് സംസാരിച്ചിട്ടുള്ളതുമാണ്. ഇന്ന് നമ്മുടെ മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജ് തന്റെ നാല്പതാം പിറന്നാൾ ആഘോഷിക്കുകയാണ്.

നടി നസ്രിയ തന്റെ സ്വന്തം സഹോദരനെ പോലെ കാണുന്ന പൃഥ്വിയുടെ പിറന്നാളിന് ആശ്വസംകളുമായി എത്തിയിരിക്കുകയാണ് നടി നസ്രിയ.”Happy birthday to my brother… The sweet kinndest. ” എന്നാണ് താരംകുറിചിരിക്കുന്നത്. നിനക്ക് 40 വയസ്സ് ആയി എന്ന കാര്യം എല്ലാവരും അറിയട്ടെ എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഇമോജികൾ നൽകുകയാണ് നസ്രിയ ആശംസകൾ അറിയിച്ചിരിക്കുന്നത്. പൃഥ്വിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരിയുടെ ആഘോഷമായി മാറുകയാണ്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *