അനിയനുമായി കുസൃതികൾ ഒപ്പിച്ച് നടന്ന ഈ പെൺകുട്ടി ഇന്ന് മലയാളികളുടെ ദീപ്തി ഐപിഎസ് ആണ്… തന്റെ അഭിനയജീവിതം തുറന്നു പറഞ്ഞുകൊണ്ട് താരം. | Life Stories With Gayathri Arun.

Life Stories With Gayathri Arun : മലയാളായി പ്രേക്ഷകരുടെ മനസ്സുകളിൽ വളരെയേറെ പ്രിയങ്കരമായ താരമാണ് ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലൂടെയാണ് താരം മിനിസ്ക്രീനിൽ ആദ്യമായി കടന്നെത്തുന്നത്. ആറു വർഷത്തോളം സംപ്രേഷണം ചെയ്ത സീരിയലിൽ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചിരുന്നത്. ടെലിവിഷൻ സീരിയൽ നിരവധി ചലച്ചിത്രങ്ങളിലും താരത്തിന് അഭിനയിക്കാൻ സാധ്യമായിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്നെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരത്തെ ഒരു പ്രത്യേക സ്നേഹം തന്നെയാണ് ഓരോ മലയാളികൾക്കും.

   

താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ഏറെ വൈറലായിരിക്കുന്നത്. എല്ലാനേരവും എന്തെങ്കിലും എല്ലാം കുസൃതികൾ ഒപ്പിച്ചുകൊണ്ട് നടക്കുകയാണ് താരത്തിന്റെയും തന്റെ അനിയന്റെയും പതിവ്. എന്നാൽ ഒരു ദിവസം വീട്ടിലേക്ക് കടന്നു എത്തിയ അങ്കിൾ വളർന്നു വലുതാകുമ്പോൾ ആരാകണം എന്ന് ചോദിച്ച ചോദ്യത്തിന് മറുപടി പറയാൻ സാധിക്കാതെ ആയപ്പോൾ അച്ഛൻ കയറി പറഞ്ഞത് അവൾക്ക് ഏതുനേരവും കണ്ണാടിയിൽ നിന്ന് ഒരുങ്ങുവാനും അഭിനയിക്കുവാനും മാത്രമാണ് നേരം എന്നാണ്.

ഒരുപക്ഷേ വലുതാകുമ്പോൾ ചിലപ്പോൾ സിനിമ നടി ആകും എന്ന് അങ്കിൾ പറഞ്ഞ പ്രവചനം അത് പതിയെ സത്യമാകാൻ തുടങ്ങി. സ്കൂളുകളിലെ നാടകത്തിലും എല്ലാം പതിയെ സീരിയസ് ആവാൻ തുടങ്ങി. എൻട്രൻസ് എക്സാം പോലും വേണ്ടന്ന് വെച്ച് അച്ഛനെ സോപ്പിട്ടുകൊണ്ടാണ് പല ഓഡിഷനുകളിലേക്ക് പോയിരുന്നത്. സിനിമയിലേക്ക് കടക്കാൻ സാധിച്ചില്ല എങ്കിലും അവതാരകയായി റിയാലിറ്റി ഷോയിൽ എത്തിപ്പെടുവാൻ സാധിച്ചു. തന്റെ ആഗ്രഹം മനസ്സിൽ ഒതുക്കിക്കൊണ്ട് അതിനു വീണ്ടും പ്രയത്നിക്കുകയായിരുന്നു.

2013 ഇൽ അങ്ങനെ ടെലിവിഷൻ പരമ്പരയിലേക്കുള്ള ആദ്യ അവസരം ലഭിച്ചു. പിന്നെ ഒന്നും നോക്കാതെ തന്നെ അവധിയെടുത്ത് അഭിനയം എന്ന തന്റെ എക്കാലത്തെയും സ്വപ്നത്തിലേക്ക് മാറുകയായിരുന്നു. മെഗാസ്റ്റാർ മമ്മൂക്കയുടെ കൂടെ വൻ എന്ന മൂവിയിൽ അവസരം ലഭിക്കുകയും ചെയ്ത താരം വളരെ മികച്ച രീതിയിൽ തന്നെ വേഷം നൽകിയത്. അച്ചപ്പം കഥകൾ എന്ന പുസ്തകം മെഗാസ്റ്റാർ മോഹൻലാലും മഞ്ജു വാര്യരെയും കൂടെ നിന്ന് തന്നെ പ്രദർശനം ചെയ്യാൻ സാധ്യമായി എന്നും ആരാധകരുടെ തുറന്നു പറയുകയാണ്. ജീവിതത്തിൽ ഞാൻ ഇതുവരെ ആഗ്രഹിച്ചതിനെക്കാൾ അപ്പുറത്തിലൂടെയാണ് എന്നെ കൊണ്ടുപോകുന്നത് എന്ന് സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *