ഇഡ്ഡലി ദോശ കഞ്ഞി എന്നിവയ്ക്കൊപ്പം കഴിക്കുവാൻ ഒരു കിടിലൻ ഐറ്റം തന്നെയാണ് ഈ ഒരു ചമ്മന്തി!! ഒന്ന് ട്രൈ ചെയ്തു നോക്കൂ…

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് നല്ല രുചികരമായ ഒരു ചട്നിയാണ് ഇഡലി, ദോശ, കഞ്ഞി എന്നിവയ്ക്കൊപ്പം കഴിക്കുവാൻ ഉഗ്രൻ ടെസ്റ്റോടുകൂടിയുള്ള തന്നെയാണ് ഇത്. അത്രയും രുചികരമായുള്ള ഈ ഒരു ചട്നി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മീഡിയം വലിപ്പമുള്ള രണ്ട് പഴുത്ത തക്കാളി മിക്സിയുടെ ജാറിലേക്ക് ചെറിയ കഷണങ്ങളാക്കി ചേർത്തു കൊടുക്കാം.

   

അതുപോലെതന്നെ ഒരു ചെറിയ സവാള, ഒരു നാല് വറ്റൽ മുളക്, വെളുത്തുള്ളി, ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള പുളി, അതുപോലെതന്നെ ഒരു കാൽ ടീസ്പൂൺ ചെറിയ ജീരകം, മുളകുപൊടി, അല്പം വെള്ളം എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അടിച്ചെടുക്കാവുന്നതാണ്. ഇനി ഒരു പാൻ അടുപ്പത്ത് വയ്ക്കാവുന്നതാണ്. പാൻ നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു രണ്ട് ടേബിൾസ്പൂൺ ഓളം ഓയിൽ ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഒരു അര ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ഉഴുന്ന്, അതുപോലെതന്നെ ഒരു നുള്ള് നല്ല ജീരകവും, ഒരു വറ്റൽ മുളക് കറിവേപ്പിലയും എല്ലാം ചേർത്ത് ഒന്ന് മൂപ്പിച്ച് എടുക്കാവുന്നതാണ്.

നമ്മൾ ചേർത്ത ചേരുവകൾ എല്ലാം നല്ല രീതിയിൽ മൂത്ത് വരുമ്പോൾ നമ്മൾ നേരത്തെ മിക്സിയുടെ ജാറിൽ അരച്ചുവെച്ച് അരപ്പ് ഈ ചീനച്ചട്ടിയിലേക്ക് ചേർക്കാവുന്നതാണ്. ഇനി ഇത് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഈ ഒരു ചമ്മന്തി എണ്ണയിൽ കിടന്ന് ഒന്ന് മൂത്ത് വരുമ്പോൾ ഉണ്ടാകുന്ന മണം അത് ഒരിക്കലും നമുക്ക് പറഞ്ഞു അറിയിക്കാൻ ആകില്ല അത്രയേറെ ഒരു പ്രത്യേക മണം തന്നെയാണ് അത്.

ഈയൊരു മണം തട്ടുമ്പോൾ തന്നെ നമുക്ക് ഈ ചമ്മന്തി പെട്ടെന്ന് ഉണ്ടാക്കി കഴിക്കാൻ തോന്നും അത്രയും ടേസ്റ്റ് ആയിട്ടുള്ള ഒരു ചമ്മന്തിയാണ്. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഈയൊരു ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് വീഡിയോയിൽ നൽകിയിട്ടുണ്ട് ഈ വീഡിയോ അനുസരിച്ച് നിങ്ങൾ തയ്യാറാക്കി നോക്കി കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *