എന്റമ്മോ എന്തോരു രുചിയാ… ഇതുപോലെ ഒരിക്കലെങ്കിലും മീൻ പൊരിച്ചു നോക്കൂ!! നാവിൽ വെള്ളമൂറും അത്രക്കും പൊളിയാണ്.

നല്ലൊരു സ്പെഷ്യൽ മീൻ പൊരിച്ചലിന്റെ റെസിപ്പിയുമായാണ് എത്തിയിരിക്കുന്നത്. മുളകിന്റെയും ഉള്ളിയുടെയും മസാലയാണ് ഒരു മീൻ പൊരിച്ചൽ തയ്യാറാക്കാനായി ഉണ്ടാക്കിയെടുക്കുന്നത്. എല്ലാതും ചുട്ടെരിച്ച് ഉണ്ടാക്കിയെടുക്കുന്ന ഒരു സ്പെഷ്യൽ മസാല തന്നെയാണ് ഇത്. വയങ്കര രുചിയാണ്. ഏതു ഏതുതരത്തിലുള്ള മീനുകൾ വെച്ചും ഇതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണ് ഇത്രയും സ്വാദിഷ്ടമായ രീതിയിൽ മീൻ പൊരിച്ചൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

   

അതിനായി നിങ്ങൾ ഏത് മീനാണ് എടുക്കുന്നത് എങ്കിൽ അത് വൃത്തിയാക്കിയതിനു ശേഷം മീനിന്റെ രണ്ട് സൈഡും വരഞ്ഞു കൊടുക്കാവുന്നതാണ്. ഇനി മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് വെള്ളം കൂടി ഒഴിച്ച് ഒന്ന് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. അതിനുശേഷം നേരത്തെ എടുത്തുവച്ച മീൻ കഷണങ്ങളിൽ നല്ലതുപോലെ മസാല പുരട്ടി കൊടുക്കാവുന്നതാണ്.

എല്ലാ ഭാഗത്തും നല്ലതുപോലെ മസാല പുരട്ടത്തിനു ശേഷം ഒരു 15 മിനിറ്റ് നേരം അടച്ചു വയ്ക്കാവുന്നതാണ്. ഇനി മീൻ ഫ്രൈ ചെയ്തെടുക്കാനായി ഒരു പാനലിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കാവുന്നതാണ്. എന്ന ചൂടായി വരുമ്പോൾ മസാല പുരട്ടിയ മീൻ വെച്ചുകൊടുത്തു പൊരിച്ചെടുക്കാവുന്നതാണ്. മീനിന്റെ ഒരു ഭാഗം നല്ലതുപോലെ ഫ്രൈ ചെയ്ത് വന്നതിനുശേഷം മറ്റ് ഭാഗവും ഫ്രൈചെയ്ത് എടുക്കാം. ഇനി ഇതിലേക്ക് വെളുത്തുള്ളി, ചുവന്നുള്ളി വറ്റൽ മുളക് എന്നിവ എടുക്കാവുന്നതാണ്. അതിന് ശേഷം മിക്സിയുടെ ജാറിൽ ചേർത്ത് അല്പം പുളിവെള്ളവും ഒഴിച്ച് നല്ല രീതിയിൽ അടിച്ചെടുക്കാം.

ഇനി  ചുട്ടെടുത്ത മസാലയും  പുരട്ടി നല്ല രീതിയിൽ പൊരിച്ച് എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ മീൻ പൊരിച്ചൽ റെഡിയായി കഴിഞ്ഞു. ചോറിന്റെ കൂടെയോ അപ്പത്തിന്റെ കൂടെയോ ഒക്കെ നല്ല സൂപ്പർ ടേസ്റ്റിൽ കഴിക്കാവുന്നതാണ്. നിങ്ങളെല്ലാവരും ഈയൊരു ഉണ്ടാക്കി നോക്കണം. കാരണം അത്രയും ടെസ്റ്റ് ഏറിയ മീൻ ഫ്രൈ തന്നെയാണ്. ഏതു തരത്തിലുള്ള മീന്‍ വെച്ചിട്ടും ഇതുപോലെ ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ചെയ്യുന്നതിനെ കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *