ആരെയും കൊതിപ്പിക്കുന്ന ഒരു കിടിലൻ വിഭവം. മുട്ട കൊണ്ട് ഇങ്ങനെയുണ്ടാക്കാൻ കഴിയുമായിരുന്നോ.

കുരുമുളകിട്ട നല്ല സ്യാദിലുള്ള മുട്ട റോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ചപ്പാത്തിക്കൊപ്പവും, ദോശയുടെകൂടെയും, അപ്പത്തിന്റെയും കൂടെയും കഴിക്കാൻ പറ്റിയ വളരെ രുചിയേറിയ ഒരു വിഭവം തന്നെയാണ്. എങ്ങനെയാണ് ഇത്രയും രുചി ഏറിയ കുരുമുളകിട്ട മുട്ട റോസ്റ്റ് റെഡിയാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആദ്യം തന്നെ ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കി എടുക്കാം.

   

ചൂടായ പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി കൊടുക്കാവുന്നതാണ്. ഒരു അര മിനിറ്റ് വരെ വഴറ്റിയതിനുശേഷം രണ്ടു സവാള അരിഞ്ഞത് ചേർത്ത് അല്പം അൽപ്പം കൂടിയും കൊടുത്താൽ നന്നായി ഇളക്കിയെടുക്കാവുന്നതാണ്. സവാള നല്ല രീതിയിൽ സോഫ്റ്റ്‌ ആയി വന്നതിനുശേഷം അല്പം കറിവേപ്പില ചേർത്ത് കൊടുക്കാവുന്നതാണ്.

ഇനി നമുക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ പെരുംജീരകം പൊടി എന്നിവ ചേർത്ത് നല്ല രീതിയിൽ എടുക്കാവുന്നതാണ്. പൊടിയുടെ പച്ചമണം മാറിയതിനുശേഷം അല്പം വെള്ളം ഒഴിച്ച് ഇളക്കി എടുക്കാവുന്നതാണ്. വെള്ളം ഒഴിച്ചത്തിനു ശേഷം മൂടിവെച്ച് ഒന്ന് കുക്ക് ചെയാം. വെള്ളം എല്ലാം വലിങ് വേർതിരിഞ്ഞ സബോള വരുബോൾ അതിലേക്ക് പുഴുങ്ങിയ മുട്ട പകുതിയാക്കി മുറിച്ച് മസാലയിൽ ചേർക്കാം.

മുട്ടയിലേക്ക് മസാല പുരട്ടി കൊടുക്കാം. ഇത്രയേ ഉള്ളൂ നമ്മുടെ കുരുമുളകിട്ട മുട്ട റോസ്റ്റ് റെഡിയായി കഴിഞ്ഞു. എളുപ്പത്തിൽ നിസാര സമയം കൊണ്ട് തന്നെ ആർക്കും റെഡിയാക്കുവാൻ കഴിയുന്ന ഒരു ഡിഷ് തന്നെയാണ് ഇത്. മുട്ട റോസ്റ്റ് ഉണ്ടാക്കിനോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *