ചപ്പാത്തി മാവിൽ ഇതുപോലെ ചെയ്തു നോക്കൂ… പഞ്ഞി പോലെ ചപ്പാത്തി തയ്യാറാക്കാൻ സാധിക്കും ഇങ്ങനെ ചെയ്യുകയാണെങ്കിൽ.

ചപ്പാത്തി എങ്ങനെ നല്ല സോഫ്റ്റ് ആയി തയ്യാറാക്കി എടുക്കാം എന്നുള്ള ടിപ്സുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ഈ ഒരു ട്രിക്ക് ചെയ്യുന്നതുകൊണ്ട് നല്ല പഞ്ഞി പോലെ ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എല്ലാവർക്കും വളരെ ഈസിയായി ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ടിപ്പ് തന്നെയാണ് ഇത്. ചപ്പാത്തിയുടെ ഷേപ്പിൽ അല്ല ശരിക്കും പറഞ്ഞാൽ കാര്യം… ചപ്പാത്തി കഴിക്കുമ്പോൾ കിട്ടുന്ന ടെസ്റ്റിലും അതുപോലെതന്നെ ആ ചപ്പാത്തിയുടെ സോഫ്റ്റിലും ആണ്. എങ്ങനെയാണ് ഇത്തരത്തിൽ നല്ല സോഫ്റ്റ്‌ ഏറിയതും രുചികരമായ ചപ്പാത്തി തയ്യാറാക്കി എടുക്കുന്നത് നോക്കാം.

   

ചപ്പാത്തി തയ്യാറാക്കി എടുക്കുവാൻ ആദ്യം തന്നെ നമുക്ക് ആവശ്യത്തിനുള്ള ഗോതമ്പ് പൊടി എടുക്കാം. ഗോതമ്പ് പൊടിയിലേക്ക് പാകത്തിനുള്ള ഉപ്പ് വിതറി കൊടുത്തതിനു ശേഷം നല്ല ചൂടുള്ള തിളച്ച വെള്ളം പാകത്തിന് ഒഴിച്ച് നല്ല രീതിയിൽ ഒന്ന് കുഴച്ചെടുക്കാവുന്നതാണ്. നല്ല സോഫ്റ്റ് ആയി കുഴച്ചെടുത്തതിനു ശേഷം ഒരു ടീസ്പൂൺ ഓയിൽ കൂടിയും ഇതിലേക്ക് ചേർക്കാം. ശേഷം ഈ ഒരു മാവ് ഒരു 10 മിനിറ്റ് നേരമെങ്കിലും ചുരുങ്ങിയത് റസ്റ്റിനായി നീക്കി വയ്ക്കാവുന്നതാണ്. റെസ്റ്റിനെ മാവ് വെക്കുന്നതിനേക്കാൾ മുൻപ് ഇടിക്കട്ട എടുത്ത് നല്ല രീതിയിൽ ഇടിച്ചെടുക്കാവുന്നതാണ് മാവ്.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ ചപ്പാത്തിയുടെ മാവ് നല്ല സോഫ്റ്റ് ആയി ലഭിക്കും. സാധാരണ നമ്മുടെ വീടുകളിൽ എല്ലാം ചപ്പാത്തി ഉണ്ടാക്കുമ്പോൾ കാണുവാൻ നല്ല ഭംഗിയുണ്ടെങ്കിലും സോഫ്റ്റ് ആയി കിട്ടാറില്ല. എന്തുകൊണ്ടാണ് നമ്മൾ ചപ്പാത്തി തയ്യാറാക്കുമ്പോൾ ഇത്രയും ഹാർഡ് ആയി മാറുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ചപ്പാത്തി മാവ് അല്പം നേരമെങ്കിലും റസ്റ്റിനായി നീക്കി വയ്ക്കണം. അതുപോലെതന്നെ നല്ല രീതിയിൽ കുഴച്ച് മയം വരുത്തുകയും വേണം. ചപ്പാത്തി മാവ് കുഴച്ചെടുക്കുന്നതിൽ ആണ് ശരിക്കും പറഞ്ഞാൽ ചപ്പാത്തിയുടെ രുചിക്കൂട്ട് ഒളിഞ്ഞിരിക്കുന്നത്. കുഴച്ചെടുത്ത ഈയൊരു മാവ് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം അല്പം എണ്ണ തടവി കൊടുക്കുക.

പിന്നീട് ഓരോന്നായി ചപ്പാത്തി പലകയിൽ വച്ച് പരത്തിയെടുത്ത് ചുട്ടെടുക്കാവുന്നതാണ്. നല്ല ചൂടോടെ ചപ്പാത്തി കാസ്ട്രോൾ പത്രത്തിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ എത്ര മണിക്കൂർ വേണമെങ്കിലും നല്ല ചൂടുള്ള ചപ്പാത്തി എടുത്തു വയ്ക്കാവുന്നതാണ്. ഈ ഒരു ടിപ്പ് പ്രകാരം നിങ്ങൾ ചപ്പാത്തി ഉണ്ടാക്കിയാൽ നല്ല സോഫ്റ്റ് ചപ്പാത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും. ചപ്പാത്തി സോഫ്റ്റിൽ എങ്ങനെയാണ് കിട്ടുക എന്ന് കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *