പിറന്നാൾ ദിവസത്തിൽ കിടിലൻ സർപ്രൈസ് സമ്മാനങ്ങൾ നൽകിക്കൊണ്ട് ആഘോഷമാക്കുകയാണ് താരക്കുടുംബം. | Hanika Krishna Birthday Function.

Hanika Krishna Birthday Function : ആരാധകരുടെ മനസ്സിൽ ഒട്ടേറെ സ്നേഹം തുളുമ്പുന്ന താര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. കുടുംബം മുഴുവൻ തന്നെ മലയാളികളുടെ പ്രിയമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താര കുടുംബത്തെ മലയാളികൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. മലയാള സിനിമകളിലും തമിഴ് സിനിമകളിലും സീരിയലുകളിലും എല്ലാം വളരെയേറെ സജീവമായ താരമാണ് കൃഷ്ണകുമാർ. നിരവധി ചിത്രങ്ങളിലാണ് കഥാപാത്രവേഷം ചെയ്ത് ശ്രദ്ധേയമായി മാറിയത്.

   

ഇപ്പോൾ താര കുടുംബത്തിൽ ഏറെ സന്തോഷത്തിന്റെ ദിവസം കടന്നു വന്നിരിക്കുകയാണ്. ഇന്ന് ഹാൻസികയുടെ പിറന്നാൾ ദിസം മാണ്. അതുകൊണ്ട് തന്നെ നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് സംഭവം കളർഫുൾ ആക്കുകയാണ്. ഇളയ മകൾ ഹാൻസിയുടെ പിറന്നാൾ ദിവസം കിടിലൻ സർപ്രൈസുകൾ നൽകിക്കൊണ്ട് ഹാൻസിയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ചേച്ചിമാർ. മൂന്ന് ചേച്ചിമാർക്കും കൂടിയുള്ള ഇളയ അനിയത്തി കുട്ടിയാണ് ഹാൻസിക.

അതുകൊണ്ട് തന്നെ അനിയത്തി കുട്ടിയുടെ പിറന്നാൾ ദിവസം ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്. ഹാൻസികയുടെ പിറന്നാൾ ആയതുകൊണ്ട് തന്നെ ചേച്ചിമാർ സർപ്രൈസ് സമ്മാനം വാങ്ങുവാനായി പോകുന്ന വീഡിയോ വീഡിയോ പങ്കുവെച്ചിരുന്നു. നിരവധി ആരാധകരായിരുന്നു താരങ്ങൾ പങ്കുവെച്ച വീഡിയോ ഏറ്റെടുത്തിരുന്നത്. സന്തോഷത്തോടെ പിറന്നാൾ ആഘോഷം കളർഫുൾ ആകുകയാണ് താര കുടുംബം.

വെള്ളനിറവും കറുപ്പ് നിറവും കൂടിയ ഉടുപ്പ് അണിഞ്ഞ് അധിവസുന്ദരിയായാണ് പിറന്നാളിന് അനിയത്തി കുട്ടിയെ ചേച്ചിമാർ ഒരുക്കിയിരുന്നത്. 17 വയസ്സ് തികയുകയാണ് ഈ പിറന്നാളിന്. ചേച്ചിമാരുടെ കിടിലൻ സർപ്രൈസ് സമ്മാനങ്ങൾ നൽകുമ്പോൾ ഏറെ ആശ്ചര്യത്തോടെ അത്ഭുതപ്പെട്ട് നോക്കുകയായിരുന്നു ഹാൻസിക. സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആഘോഷ ചിത്രങ്ങളും വീഡിയോകളും പങ്കു വെച്ചപ്പോൾ അനേകം ആരാധകരാണ് പിറന്നാൾ ആശംസിച്ചുകൊണ്ട് രംഗത്തെത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Hansika Krishna 🐣 (@hansubeeeey)

Leave a Reply

Your email address will not be published. Required fields are marked *