അമ്മയായതിനു ശേഷമുള്ള ആദ്യ പിറന്നാൾ… പിറന്നാൾ ആഘോഷത്തിന്റെ നിറവിൽ പ്രിയതമയ്ക്ക് മറക്കുവാൻ ആകാത്ത പിറന്നാൾ സർപ്രൈസ് നൽകുകയാണ് വിഗ്നേഷ് ശിവൻ.. | Vignesh Sivan Is Celebrating Nayanthara’s Birthday.

Vignesh Sivan Is Celebrating Nayanthara’s Birthday : തെനിന്ത്യ സിനിമയിലെ യുവ താരനടിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ആദ്യ ചിത്രത്തിലൂടെയാണ് നയൻതാര അഭിനയ മേഖലയിലേക്ക് എത്തുന്നത്. മലയാള സിനിമയിലെ നിരവധി പ്രമുഖനായകന്മാർക്കൊപ്പം നയൻതാര അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനയ മികവ് പുലർത്തിക്കൊണ്ട് തന്നെ താരം മലയാളം എന്ന ഭാഷ സിനിമകളോടൊപ്പം തമിഴ്, തെലുങ്ക് എനീ ഭാഷ ചിത്രങ്ങളിലും അരങ്ങേറുകയായിരുന്നു.

   

ഇന്ന് ആരാധകർ ഒത്തിരി സ്നേഹിക്കുന്ന ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയായി മാറിക്കഴിഞ്ഞു. ആരാധകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരത്തിന്റെ പിറന്നാൾ ആഘോഷം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മാറ്റ് എല്ലാപ്രാവശ്യത്തേക്കാൾ ഈ വർഷത്തെ പിറന്നാളിന് ഇരട്ടി മധുരമാണുള്ളത്. ഈ കുറച്ച് നാളുകളായി നയൻ തന്റെ പിറന്നാൾ ആഘോഷിസിച്ചിരുന്നത് ജീവിതപങ്കാളിയായി തെരഞ്ഞെടുത്ത വിഘ്‌നേശ് ശിവനോടൊപ്പം വിദേശരാജ്യങ്ങളിൽ വെച്ചായിരുന്നു. എന്നാൽ ഇത്തവണ തന്റെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ഒപ്പം വീട്ടിൽ തന്നെയാണ് പിറന്നാളാഘോഷം ആക്കിയത്.

വീടു മുഴുവൻ വർണകടലാസുകൾ കൊണ്ട് അലങ്കരിച്ച് വിക്കി നയൻസിനെ കിടിലൻ സർപ്രൈസ് തന്നെയാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. വിക്കി തന്റെ പ്രിയതമയുടെ ചിത്രം പങ്കുവെച്ചപ്പോൾ നിമിഷം നേരം കൊണ്ടാണ് മലയാളി പ്രേക്ഷകർ ഒന്നടക്കം ഈ ചിത്രങ്ങൾ ഏറ്റെടുക്കുന്നത്. ” നമ്മൾ ഒന്നിച്ച് ആഘോഷിക്കുന്ന നിന്റെ ഒൻപതാമത്തെ പിറന്നാൾ… നിന്നോടൊപ്പം ഉള്ള ഓരോ പിറന്നാളാഘോഷം മറക്കുവാൻ സാധ്യമാകാത്ത സന്തോഷം തന്നെയായിരുന്നു. എന്നാൽ അതിനെക്കാൽ കൂടുതൽ സന്തോഷം ഈ തവണയാണ്.

രണ്ടു ഓമനകളുടെ അച്ഛനും അമ്മയുമാണ്. നിന്നെ എനിക്കു വളരെ അടുത്തറിയാം, നീ എത്ര കരുത്തുളളവളാണെന്നും അറിയാം, നിൻെറ ജീവിതത്തിലെ വ്യത്യസ്ത താളുകളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇന്ന് നിന്നെ അമ്മയായിട്ടു കാണുമ്പോൾ അതു കൂടുതൽ സന്തോഷം നൽകുന്നു. നിൻെറ മുഖത്തുളള ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ. എന്നാണ് വിഘ്നേഷ് പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചിക്കുന്നത്”. നിരവധി ആരാധകരാണ് ലേഡീസ് സൂപ്പർസ്റ്റാറിനെ പിറന്നാൾ ആശംസകൾ നേർന്ന് കടന്നു എത്തുന്നത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *