എന്തൊരു അനുസരണയാണ് പൃഥ്വിമായി സോറാ…എന്നാൽ കുറുമ്പുകളും ഒപ്പിച്ചു കൊണ്ട് ആലിയുടെ അരികിൽ!! പൊട്ടിച്ചിരിയുടെ കാഹളമായി സോഷ്യൽ മീഡിയ. | Antics With The Stars’ Pet Dogs.

Antics With The Stars’ Pet Dogs : മലയാളികളുടെ മനസ്സിൽ ഒട്ടേറെ സ്നേഹം കൊണ്ട് തിളങ്ങിയ താരമാണ് നടൻ പൃഥ്വിരാജ്. മലയാളം, തമിഴ് ,ഹിന്ദി എന്നിങ്ങനെ നിരവധി സിനിമകളിലാണ് താരം വേഷം കുറിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ സിനിമ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച ഒരാളും കൂടിയാണ് പൃഥ്വി. 2002 സെപ്റ്റംബർ 13 സംവിധാനം ചെയ്ത “നക്ഷത്ര രാജകുമാരൻ ഒരു രാജകുമാരി “എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നെത്തുന്നത്. ഇതുവരെ നൂറിൽ പരം സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.

   

സോഷ്യൽ മീഡിയയിൽ വളരെയേറെ നിറഞ്ഞു കവിയുന്ന ഒരു താര കുടുംബം തന്നെയാണ് പൃഥ്വിയുടേത്. താര കുടുംബത്തിലെ എല്ലാവരും സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ പങ്കുവഹിക്കുന്നതിനാൽ ആരാധകരുടെ പ്രിയങ്കരം തന്നെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയെറുന്നത് പൃഥ്വിയുടെ ഭാര്യ സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഓരോ മലയാളി പ്രേക്ഷകരും ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

പൃഥ്വിരാജിന്റെയും മകളുടെയും ഏറെ പ്രിയപ്പെട്ട വളർത്തു നായയായ സോറയുടെ ഒപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ ചിത്രത്തിൽ പൃഥ്വിരാജിനോടൊപ്പം കളിക്കുന്ന സോറയെയും രണ്ടാമത്തെ ചിത്രത്തിൽ ഭക്ഷണം കഴിക്കുന്ന ആലിയുടെ അരികിൽ ചെന്ന് നിൽക്കുന്ന സോറയെയും ആണ് കാണുവാൻ കഴിയുന്നത്. “ഡാഡയ്​ക്കൊപ്പം ചിൽ ചെയ്യുകയും അത്താഴത്തിനിടെ ആലിയെ ശല്യപ്പെടുത്തുകയുമാണ് സോറോ’യെന്നാണ് സുപ്രിയ ചിത്രത്തിനു താഴെ നൽകിയിരിക്കുന്ന ക്യാപ്ഷൻ “.

സോറയുടെ ചിത്രങ്ങൾ ഇതിനുമുമ്പും സുപ്രിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. മാലിദ്വീപിൽ അവധി ആഘോഷിക്കുവാനായി പ്രിത്തിയും സുപ്രിയയും ആലിയും എല്ലാം പോയപ്പോൾ സോറയെ കൊണ്ടുപോയിരുന്നില്ല. തിരിച്ചെത്തിയ ആലിയെ കണ്ട സോറയുടെ സ്നേഹപ്രകടനം സോഷ്യൽ മീഡിയയിലൂടെ സുപ്രിയ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഭക്ഷണം കഴിക്കുന്ന ആലിയെ പോയി ശല്യം ചെയ്യുകയാണ്. നിമിഷം നേരം കൊണ്ടാണ് സോറോ താരങ്ങളുടെ വളർത്തു നായയോടൊപ്പമുള്ള കുസൃതിത്തരങ്ങൾ ഏറ്റെടുത്തത്. രസകരമായി കമന്റുകൾ തന്നെയാണ് ഈ ചിത്രങ്ങൾക്ക് താഴെ ഇപ്പോൾ കടന്നുവരുന്നതും.

Leave a Reply

Your email address will not be published. Required fields are marked *