അമ്മയുടെയും തന്റെ സുഹൃത്തായ നമിതയുടെയും ജന്മദിനം കളർഫുൾ ആക്കുകയാണ് മീനാക്ഷി … | Mother’s And Friend’s Birthday.

Mother’s And Friend’s Birthday : മലയാളികളുടെ ഹൃദയത്തിൽ ഒട്ടനവധി സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ജനപ്രിയ നായകനായ ദിലീപിന്റെ താരപുത്രിയാണ് മീനാക്ഷി. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധക ലോകത്തിലെ ഒരു പ്രത്യേക താൽപര്യമാണ്. സോഷ്യൽ മീഡിയയിൽ അത്രയേറെ സജീവമല്ല എങ്കിലും വേണ്ടപ്പെട്ടവരുടെ പിറന്നാള്‍ ദിവസങ്ങളിലോ മറ്റു വിശേഷ ദിവസങ്ങളിലും എല്ലാം താരം ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോകളും ചിത്രങ്ങളും എല്ലാം പങ്കു വയ്ക്കാറുണ്ട്.

   

ഇന്നത്തെ ദിവസം വളരെയേറെ പ്രാധാന്യമുള്ള ദിവസം തന്നെയാണ് മീനാക്ഷിക്ക്. ബെസ്റ്റ് ഫ്രണ്ട് ആയ നമിതയുടെയും, തന്റെ അമ്മയായ കാവ്യയുടെയും പിറന്നാൾ ദിവസമാണ് ഇന്ന്. എല്ലാവർഷവും ഈ പിറന്നാൾ ദിവസത്തിൽ മനോഹരമായ ചിത്രങ്ങൾ കാഴ്ചവെക്കുന്ന മീനാക്ഷി ഈ വർഷവും അതിഗംഭീരമായ പോസ്റ്റുകളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ ഹാപ്പി ബർത്ത് ഡേ എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്.

എന്നാൽ ആരാധകരുടെ മനസ്സിൽ എന്നും ഒളിഞ്ഞിരിക്കുന്ന മറ്റൊരു ചോദ്യം എന്ന് പറയുന്നത് എങ്ങനെയാണ് മീനാക്ഷിയും നമിതയും ഇത്രയേറെ ബസ് ഫ്രണ്ട്സ് ആയി മാറിയത്..? പല സാഹചര്യത്തിലും ആരാധകർ ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് താരം ഒരു അഭിമുഖത്തിലൂടെ. ഞങ്ങൾ ആദ്യമായി കാണുന്നത് ഒരു എയർപോർട്ടിൽ വച്ച് ആയിരുന്നു. ആദ്യമൊക്കെ കണ്ടപ്പോൾ വലിയ ജാഡയാണ് മീനാക്ഷിക്ക് എന്ന് കരുതി ഞാൻ സംസാരിക്കാതെ ഇരിക്കുകയായിരുന്നു.

എന്നാൽ മീനാക്ഷി അധികം ആരോടും സംസാരിക്കില്ല എന്നാൽ പിന്നീടാണ് മനസ്സിലായത്. എന്റെ സ്വന്തം സഹോദരനെ പോലെയും സുഹൃത്തിനെ പോലെയുമാണ് മീനാക്ഷി എന്നായിരുന്നു നമിത അഭിമുഖത്തിൽ പറഞ്ഞത്. കാവ്യയുടെയും നമിതയുടെയും അനേകം ചിത്രങ്ങളും വീഡിയോകളും മീനാക്ഷി പങ്കു വച്ചപ്പോൾ കുറഞ്ഞ സമയം കൊണ്ടാണ് താരങ്ങൾക്ക് പിറന്നാൾ ആശംസകളുമായി ആരാധകർ എത്തിച്ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *