മകളുടെ കുഞ്ഞികല്യാണം !! ആഘോഷത്തിന്റെ ഉത്സവമാക്കി മഞ്ഞളിൽ കുളിപ്പിച്ച് ഋതുമതി കല്യാണം ആഘോഷിക്കുകയാണ് ബഡായി ആര്യ … | Actress Arya’s Daughter Ritumati.

Actress Arya’s Daughter Ritumati : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ബഡായി ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷക ഹൃദയത്തിലേക്ക് ഏറെ കടന്നെത്തുന്നത്. ബിഗ് ബോസ് മലയാളം സീസൺ 2വിൽ എത്തിയതോടെ താരത്തിന് ചുറ്റും വൻ ആരാധന പിന്തുണ തന്നെയാണ് കടന്നുവന്നത് . താരത്തിന്റെ മകൾ റോയും ആരാധകർക്ക് പ്രിയം തന്നെയാണ്. ഇപ്പോൾ റോയുടെ ഋതുമതി കല്യാണ വിശേഷങ്ങളാണ് താരം ആരാധകരോട് സമ്മാനിച്ചിരിക്കുന്നത് .

   

ഒരുപാട് ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തതാണ് സന്തോഷം പങ്കുവയ്ക്കുന്നത്. ഒരു അമ്മ എന്ന നിലയിൽ സിംഗിൾ പാരന്റിങ് വളരെ നന്നായി നീങ്ങുന്ന ഒരാളാണ് ആര്യ. മകളെ എങ്ങനെ നോക്കണം എങ്ങനെ പരിപാലിക്കണം എന്നെല്ലാം ആരെയും നോക്കി പഠിക്കണമെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ പറയാറുണ്ട്. ” റോയെ മഞ്ഞയിൽ കുളിപ്പിച്ച് പൂജാരിയുടെ മേൽനോട്ടത്തിൽ നടത്തിയപ്പോൾ ആര്യയും കൂടപ്പിറപ്പുകളും സുഹൃത്തുക്കളും എല്ലാം സന്തോഷത്തിൻെറ നിമിഷങ്ങളിൽ ആയിരുന്നു.

വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഋതുമതി വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ വളരെ നിമിഷങ്ങൾ കൊണ്ടാണ് താരം പങ്കുവെച്ചിരിക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം വൈറലായി മാറിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു 10 വയസ്സ് തികഞ്ഞത്. പതിനൊന്നാം വയസ്സിൽ പ്രവേശിക്കുമ്പോഴായിരുന്നു ഇപ്പോൾ ഋതുമതി കല്യാണം നടന്നിരിക്കുന്നത്.

പിറന്നാൾ ദിനത്തിൽ ആര്യ പങ്കുവെച്ച പോസ്റ്റും ഇപ്പോൾ ഏറെ ചർച്ചയായിരിക്കുകയാണ്. ” ജീവിതത്തിൽ എല്ലാം അവസാനിപ്പിക്കുവാൻ തോന്നിയപ്പോൾ ഞാൻ പിടിച്ചുനിന്നത് തന്നെ എന്റെ മകളെ ഓർത്തുകൊണ്ട് മാത്രമായിരുന്നു.” ആര്യ പലപ്പോഴും റോയെ കുറിച്ച് പറയുമ്പോൾ അത് ആരാധകർക്ക് വളരെയേറെ സന്തോഷമാണ് കടന്നുവരുന്നത് എന്ന് അവർ തന്നെ തെളിയിച്ചിട്ടുണ്ട് പലപ്പോഴും. വൻ ആഘോഷത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *