ഇനി നമ്മോടൊപ്പം രശ്മി ജയ ഗോപാൽ ഇല്ല… താരത്തിന്റെ വിയോഗ വാർത്തയറിഞ് ഏറെ ദുഃഖത്തോടെ ആരാധക ലോകം. | Rashmi Jayagopal Passed Away.

Rashmi Jayagopal Passed Away : മലയാളികൾക്ക് ഏറെ പ്രിയങ്കരമായ പരമ്പരയാണ് സ്വന്തം സുജാത. പരമ്പരയിൽ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് രശ്മി. ഇക്കഴിഞ്ഞ ദിവസമായിരുന്നു സ്വന്തം സുജാതയിലെ താരം രശ്മി ജയ ഗോപാൽ മരിച്ചു എന്ന വാർത്ത ഞെട്ടലോടെ മലയാളി പ്രേക്ഷകരും കൂടെയുള്ള സഹതാരങ്ങൾ പോലും കേട്ടത്. അത്രെയേറെ ആയിരുന്നു തന്റെ ജീവിതത്തെ വളരെ പോസിറ്റീവ് കാണുന്ന താരത്തിന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.

   

വളരെയേറെ നിരാശയിലാണ് സ്വന്തം സുജാത എന്ന പരമ്പരയിലെ ആരാധകർ. ഇപ്പോഴും താരത്തെ സ്നേഹിക്കുന്ന ആരാധകർക്ക് മരണവാർത്ത വിശ്വസിക്കാൻ സാധ്യമാകുന്നില്ല.പുഞ്ചിരി മാത്രം എപ്പോഴും മുഖത്ത് കാണപ്പെടുന്ന രശ്മിയുടെ അവസാന ചിത്രമാണ് ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകർ കാണുന്നത്. അത്തപ്പൂക്കളത്തിന് മുമ്പിൽ ഇരുന്നുകൊണ്ട് എല്ലാ പ്രേക്ഷകരോടും എല്ലാം ഹാപ്പി ഓണം എന്ന് ആശംസിക്കുന്ന രശ്മിയുടെ ചിത്രം കാണുമ്പോൾ അറിയാതെ തന്നെ പ്രേക്ഷകരുടെ കണ്ണ് നിറഞ്ഞു പോവുകയാണ്.

രശ്മിയുടെ ഈ മുടിയും പുഞ്ചിരിക്കുന്ന മുഖവും എല്ലാം ആണ് ആരാധകർക്ക് ഏറെ പ്രിയം. ചന്ദ്രയും ഭർത്താവ് റ്റൊഷും രശ്മിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്” എന്റെ ഏറ്റവും മോശപ്പെട്ട സ്വപ്നത്തിൽ പോലും കരുതിയില്ല ഇതായിരിക്കും നമ്മുടെ അവസാന ചിത്രം എന്ന്..

ഞങ്ങളുടെ പ്രിയപ്പെട്ട രശ്മി ചേച്ചി എന്റെ ചേച്ചി അവരുടെ പ്രിയപ്പെട്ട കൃഷ്ണന്റെ ഒപ്പം പോയി. സ്നേഹത്തിന്റെ നിറകുടമാണ് രശ്മി ചേച്ചി ഞങ്ങൾ എല്ലാവരെയും സ്നേഹിച്ച രശ്മി ചേച്ചി ഞങ്ങളുടെ സ്നേഹം പിടിച്ച് പറ്റി. ഞങ്ങൾക്ക് ഇന്ന് ചേച്ചിയെ നഷ്ടമായി ചേച്ചിയില്ലാത്ത ഷൂട്ടിംഗ് സ്പോട്ടിൽ കയറി ചെല്ലുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങളെല്ലാവരും വളരെയധികം മിസ് ചെയ്യുന്നു “എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് താഴെ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *