മകൾക്കൊപ്പം പുതിയ പാചക വീഡിയോയുമായി സിതാര!! ഇരുവരും ഒന്നിച്ചുള്ള വീഡിയോ വൈറൽ!! | Viral Video Of Sithara And Daughter Sayu.

Viral Video Of Sithara And Daughter Sayu : മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനഹൃദയങ്ങൾ കീഴടക്കുകയായിരുന്നു താരം. എണ്ണിയാൽ തീരാത്ത ഹിറ്റ്‌ ഗാനങ്ങൾ ആണ് സിതാര സംഗീതലോകത്തിനു സംഭാവന ചെയ്തിട്ടുള്ളത്. കൊച്ചു കുട്ടികൾ മുതൽ ഏവർക്കും പ്രിയങ്കരി ആണ് സിതാര. തന്റെ ആരെയും ആകർഷിക്കുന്ന വ്യക്തിത്വം കൊണ്ടും, താരജാഡ ഇല്ലാത്ത പെരുമാറ്റം കൊണ്ടും സാധാരണക്കാരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് സിതാരയെ കാണുന്നത്. ഇപ്പോൾ പുതിയ വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് സിതാര.

   

സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആണ് സിതാര. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും സിതാര പങ്കുവെക്കാറുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ മകൾ സാവൻ ഋതുവിനോപ്പം ഉള്ള വീഡിയോ ആണ് സിതാര പങ്കുവെക്കുന്നത്. സിതാരയുടെ മകളെ സായൂ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. കുഞ്ഞ് താരത്തിനും നിരവധി ആരാധകർ ആണ് ഉള്ളത്.

ഇപ്പോൾ സിതാര പങ്കുവെക്കുന്ന പുതിയ വിഡിയോയിൽ മകൾക്ക് വേണ്ടി പാചകം ചെയ്യുന്ന സിതാരയെ ആണ് കാണാൻ സാധിക്കുക. മകളോട് സംസാരിച്ചും ഒക്കെ പാചകം ചെയ്യുന്ന തിരക്കിലാണ് സിതാര. വീഡിയോയുടെ തുടക്കത്തിനു ശേഷമാണ് ഇത് ഒരു പരസ്യമാണെന്ന് മനസിലാവുക. പ്രമുഖ ബ്രാൻഡിന്റെ പ്രോഡക്റ്റിന്റെ ഗുണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ആണ് ഇത്. ഈ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

സിതാരയെയും മകൾ സായുവിനെയും ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. ഇരുവരുടെയും ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മകൾക്ക് ഒപ്പമുള്ള വീഡിയോ എല്ലാം മുൻപും സിതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതെല്ലാം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഈ രസകരമായ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *