മകളെ ആദ്യമായി സിനിമ കാണിച്ച് ഭാമ!! വൈറലായി ചിത്രം.. | Actress Bhama Viral Picture With Daughter.

Actress Bhama Viral Picture with Daughter : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെ ആണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. അഭിനയലോകത്ത് എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഭാമ മലയാളികൾക്ക് പ്രിയങ്കരി ആയി മാറുകയായിരുന്നു. ഭാമയുടെ എല്ലാ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് താല്പര്യം ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഭാമ പങ്കുവെക്കുന്ന ചിത്രം ഏറ്റെടുക്കുകയാണ് ആരാധകർ. ഭാമയുടെ മകൾ ആണ് ഗൗരി. നടിയുടെ മകളെ ആരാധകർക്ക് ഒത്തിരി ഇഷ്ടമാണ്. മകളുടെ വിശേഷങ്ങൾ ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

   

എന്നാൽ മകളുടെ ചിത്രങ്ങൾ നടി വളരെ അപൂർവം ആയാണ് പങ്കുവെക്കാറുള്ളത്. ഇപ്പോൾ മകളുടെ ഒരു ചിത്രം പങ്കുവെക്കുകയാണ് ഭാമ. മനോഹരമായ ചിത്രമാണ് ഭാമ പങ്കുവെക്കുന്നത്. മകളെ ആദ്യമായ് സിനിമ കാണിക്കാൻ പോയിരിക്കുകയാണ് ഭാമ. സിനിമ തീയേറ്ററിൽ ഭാമ തന്നെയാണ് മകളുടെ ചിത്രം പകർത്തിയത്. മകളുടെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ ഭാമ പങ്കുവെക്കുകയായിരുന്നു. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.

ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകർ ആണ് കമന്റ്‌ ചെയ്തിട്ടുള്ളത്. കുഞ്ഞ് ഭാമ സുന്ദരി ആണല്ലോ എന്നും, മകൾ അമ്മയെ പോലെ സിനിമയിലെ സൂപ്പർ താരം ആവട്ടെ എന്നും ഭാമയുടെ ആരാധകർ പറയുന്നു. ഒപ്പം തന്നെ സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിന് താഴെ ആശംസകൾ നേർന്നിരുന്നു. ഭാമയുടെ ഈ ചിത്രം ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാണ് ഇപ്പോൾ.

മകളുടെ എല്ലാ വിശേഷങ്ങളും ഭാമ ആരാധകർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ് ഭാമ. നടിയെ പോലെ തന്നെ ആരാധകർക്ക് ഭാമയുടെ മകൾ ഗൗരിയെയും ഒരുപാട് ഇഷ്ടമാണ്. എന്തായാലും ഗൗരിയുടെ ഏറ്റവും പുതിയ ഈ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

Leave a Reply

Your email address will not be published. Required fields are marked *