ഓണം ആഘോഷിച്ച് സൗഭാഗ്യയും കുടുംബവും .!! നാല് തലമുറ ഒന്നിച്ചെത്തി, ഗംഭീരമാക്കി ഓണം ആഘോഷിച്ചപ്പോൾ..! | Sowbhagya Venkitesh Special Onam Celebration

Sowbhagya Venkitesh Special Onam Celebration : കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൊറോണ എന്ന മഹാമാരി മൂലം പലരും ആഘോഷങ്ങളിൽ പങ്കെടുക്കാതെ ഒതുങ്ങി കൂടുകയായിരുന്നു. എന്നാൽ ഈ വർഷം ഇരട്ടി സന്തോഷങ്ങൾ നൽകി ആഘോഷങ്ങൾ അതിന്റെ പൂർണ്ണതയിൽ ലഭിച്ച സന്തോഷത്തിലാണ് മലയാളികൾ. അക്കൂട്ടത്തിൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്നത് നാല് തലമുറകൾ തമ്മിൽ ഒരുമിച് ഓണം ആഘോഷിച്ചിട്ടുള്ള ചിത്രങ്ങളും വീഡിയോകളും ആണ്.

   

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് സൗഭാഗ്യയുടേത്. താര കല്യാണും ‘അമ്മ സുബ്ബലക്ഷ്മിയും ആരാധകർക്ക് ഏറെ സുപരിചിതരാണ്. സൗഭാഗ്യക്ക് ഇത്തവണത്തെ ഓണം ഏറെ പ്രത്യേകതയുള്ളതായിരുന്നു . സൗഭാഗ്യയുടെ മകളായ സുദർശന മോളുടെ ആദ്യത്തെ ഓണം ആണ് ഇത്തവണത്തേത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇതാ സുദർശന അമ്മയ്ക്കും മുത്തശ്ശിമാർക്കും ഒപ്പം ഏറെ സന്തോഷത്തോടെ ഓണം ആഘോഷിക്കുകയാണ്. നാല് തലമുറ ഒന്നിച്ച് ഒരു ഫ്രയിമിൽ എന്ന ക്യാപ്ഷൻനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൊച്ചു സുദർശന മുത്തശ്ശിയുടെ കൈയിൽ നിന്നും ഓണക്കോടി വാങ്ങിക്കുന്നതും, കൊച്ചു ബേബിയുടെ കുട്ടികുറുമ്പുകളും കുസൃതികളും രസകരമായ നിമിഷങ്ങളും ആണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്.

ഇന്നത്തെ കാലത്ത് വളരെ അപൂർവ്വമായാണ് നാല് തലമുറകൾ ഒരുമിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് അതുകൊണ്ടുതന്നെ ചിത്രങ്ങളും വീഡിയോകളും നിരവധി ആരാധകരുടെ ശ്രദ്ധ നേടി. അനേകം പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകി രംഗത്തെത്തിയത്. കൂടാതെ കൊച്ചു ബേബിക്കും ഓണാശംസകൾ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആണ് സുദർശനക്ക് വേണ്ടി മാത്രം ഒരു കുഞ്ഞോണം നടത്തുകയും അത് ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *