മലയാളികളുടെ മനം കവർന്ന് മൃണാൽ താക്കൂർ.!! സീത മഹാലഷ്മിക്ക് വൻ പ്രതികരണങ്ങളുമായ് ആരാധകർ. | Mrunal Thakur Dulquer Salmaan Movie

Mrunal Thakur Dulquer Salmaan Movie : ഹനു രാഗവപുടി സംവിധാനം ചെയ്ത സിനിമയാണ് സീത രാമം. ദുൽഖർ സൽമാൻ ആണ് ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ദുൽക്കറിന് ഒപ്പം തന്നെ ആരാധകരുടെ മനം കീഴടക്കി സീത മഹാലക്ഷ്മി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയതാണ് മൃണാൾ താക്കൂർ. ഓഗസ്റ്റ് അഞ്ചിനായിരുന്നു സീത രാമം എന്ന സിനിമ റിലീസ് ചെയ്തത്. എന്നാൽ ഈ അടുത്തിടെയാണ് സിനിമയുടെ ഓ ടി ടി റിലീസ് നടത്തിയത്. സീതാരാമം എന്ന സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും വൻ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

   

സീത മഹാലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ ആണ് മലയാളികൾക്ക് മുമ്പിൽ മൃണാൾ ആദ്യമായി എത്തുന്നത്. നിരവധി ആരാധകരാണ് താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. താരത്തിന്റെ മാസ്മരിക അഭിനയത്തിലൂടെ സീത മഹാലക്ഷ്മി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു. മറ്റൊരാൾക്ക് പകരമാകാൻ പറ്റാത്ത രീതിയിൽ ആണ് താരം ഇതിൽ അഭിനയിച്ചിരിക്കുന്നത്. വിട്ടി ദണ്ഡു എന്ന മറാത്തി ചലച്ചിത്രത്തിലൂടെയാണ്.

താരം ആദ്യമായി സിനിമ ലോകത്തേക്ക് ചുവടുവെപ്പ് നടത്തുന്നത്. ലൗ സോണിയ, സൂപ്പർ 30, ഗോസ്റ്റ് സ്റ്റോറീസ് , ദമാക്ക, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. എന്നിരുന്നാലും സീത രാമം എന്ന തെലുങ്ക് ചലച്ചിത്രത്തിലൂടെ ആണ് താരത്തെ പ്രേക്ഷകർ തിരിച്ചറിയുന്നത്. സിനിമകളിൽ മാത്രമല്ല നിരവധി ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.

കും കും ഭാഗ്യ, മുജ്സെ കുച്ച് കേഹത്തി യെ കാമോഷിയൻ തുടങ്ങി നിരവധി പരമ്പരയിലും താരം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ ഒരൊറ്റ സിനിമയിലൂടെ നടിക്ക് ആരാധകരായി എത്തിയിട്ടുള്ളത്. താരത്തിന്റെ കൂടുതൽ ചിത്രങ്ങൾ വിശേഷങ്ങളും അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മികച്ച അഭിപ്രായങ്ങളാണ് ഈ സിനിമക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *